തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ പോലീസിൽ പരാതി നൽകി നടി. ഷൂട്ടിംഗ് സെറ്റിൽവച്ച് കടന്ന് പിടിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. നടനെതിരെ ലൈംഗികാതിക്രമത്തിന് പോലീസിൽ ലഭിക്കുന്ന രണ്ടാമത്തെ പരാതിയാണ് ഇത്.
പ്രത്യേക അന്വേഷണ സംഘത്തിനാണ് നടി പരാതി സമർപ്പിച്ചിരിക്കുന്നത്. 2013 ലായിരുന്നു നടന്റെ അതിക്രമത്തിന് താൻ ഇരയായത് എന്നാണ് നടി പരാതിയിൽ പറയുന്നത്. തൊടുപുഴയിൽ വച്ചായിരുന്നു സംഭവമെന്നും പരാതിയിൽ നടി വ്യക്തമാക്കുന്നു.
ജി പൂങ്കുഴലി, ഐശ്വര്യ ഡോങ്ക്‌റെ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉള്ളത്. ഇവർ പരാതിക്കാരിയുടെ മൊഴിയെടുത്തു. കഴിഞ്ഞ ദിവസം ആയിരുന്നു മറ്റൊരു നടി പോലീസിൽ പരാതി നൽകിയത്. 2008 ൽ സെക്രട്ടേറിയേറ്റിൽ ഷൂട്ടിംഗിനിടെ ജയസൂര്യ കയറിപ്പിടിച്ചു എന്നാണ് നടിയുടെ പരാതി. ബലമായി ചുംബിച്ചുവെന്നും, ഫ്‌ളാറ്റിലേക്ക് നടൻ ക്ഷണിച്ചെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
Discussion about this post