തിരുവനന്തപുരം : വ്യക്തിപരമായ നേട്ടത്തിന് അല്ല പരാതി നൽകിയെത്തെന്നും കലാരംഗത്ത് നേരിട്ട പ്രശംനമാണ് പരാതിയിൽ ഉന്നയിച്ചത് എന്ന് നടി .യുവനടനെതിരെയുള്ള പരാതിയിൽ അന്വേഷണ സംഘത്തിന് മൊഴി കൊടുത്തുവെന്ന് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നടി.
നേരെത്തെ ആരോപണം ഉന്നയിച്ച അതേ നടനെതിരെയാണ് പരാതി നൽകിയത്. വീട്ടുകാരെ ബോധ്യപ്പെടുത്തിയ ശേഷം നടന്റെ പേര് പറയുമെന്നും നടി പറഞ്ഞു. വീട്ടിൽ നിന്നുൾപ്പെടെ പിന്തുണ ലഭിക്കുന്നില്ലെന്നും പിന്തുണ ലഭിക്കുന്ന സാഹചര്യത്തിൽ നടന്റെ പേര് വെളിപ്പെടുത്തുമെന്നും നടി കൂട്ടിച്ചേർത്തു.
വിദേശ നമ്പറിൽ നിന്ന് കോളുകൾ വരുന്നുണ്ട്. എന്നാൽ തനിക്ക് അതിൽ ഒന്നും ഭയമില്ല. മരിക്കാൻ തനിക്ക് ഭയമൊന്നുമില്ല എന്നും അവർ പറഞ്ഞു. താൻ അല്ലെങ്കിൽ മറ്റൊരു പെൺകുട്ടി ഈ തെമ്മാടിത്തരങ്ങൾക്കെതിരെ പ്രതികരിച്ച് കൊണ്ടിരിക്കും എന്നും നടി കൂട്ടിച്ചേർത്തു.
ഇത്ര പണം ചിലവാക്കി സിനിമ പുറത്ത് ഇറങ്ങാൻ പോവുകയാണ്. ആരോപണ വിധേയനായ
ആളുടെ ചിത്രമാണ് പുറത്ത് ഇറങ്ങാൻ പോവുന്നത്. ഇത് എല്ലാം ആ സിനിമയുടെ റിലീസിന് ബാധിക്കില്ലേ എന്ന് ചോദിക്കുകയുണ്ടായി. സിനിമ ഇഷ്ടപ്പെടുന്നവർ സിനിമ പോയി കാണും. സിനിമയും ഈ വൃത്തികേടുകളും തമ്മിൽ കൂട്ടികുഴയ്ക്കരുത് . ഒരു സിനിമയുടെ പിന്നിൽ കൂറെ യധികം ആളുകൾ കഷ്ടപ്പെട്ടിട്ടുണ്ട്. അത് ഒന്നും നിങ്ങൾ കാണാതിരിക്കരുത് എന്നും അവർ പറഞ്ഞു.
Discussion about this post