എറണാകുളം: മഞ്ഞുമ്മൽ ബോയ്‌സിന്റെ സഹസംവിധായകൻ അനിൽ സേവ്യർ അന്തരിച്ചു. 39 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയോടെയായിരുന്നു അപ്രതീക്ഷിത വിയോഗം. പ്രശസ്ത ശിൽപ്പി കൂടിയാണ് അദ്ദേഹം.
ഫുട്‌ബോൾ കളിക്കിടെ ആണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. മഞ്ഞുമ്മൽ ബോയ്‌സിന് പുറമേ ജാൻ എ മൻ, തല്ലുമാല, തെക്ക് വടക്ക് എന്നീ സിനിമകളുടെയും സഹസംവിധായകൻ ആണ് അദ്ദേഹം.
തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ നിന്നും ബിഎഫ്എയിൽ ആയിരുന്നു അദ്ദേഹം പഠനം പൂർത്തിയാക്കിയത്. പിന്നീട് ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിൽ നിന്നും എംഎഫ്എയും നേടിയിട്ടുണ്ട്. ഭാര്യ അനുപമ ഏലിയാസ് ചിത്രകാരിയാണ്.
Discussion about this post