എറണാകുളം : ഓണം എത്തും മുൻപേ സംസ്ഥാനത്ത് പച്ചക്കറിവില ഉയരുന്നു. ക്യാരറ്റ് വെളുത്തുള്ളി തുടങ്ങിയവരുടെ വില കുതിച്ചുയരുകയാണ്. വെളുത്തുള്ളി വില കിലോയ്ക്ക് 300 രൂപയാണ്. ക്യാരറ്റ് വില സെഞ്ചറി കടന്നു.
അതേസമയം ബീൻസിനും പയറിനും വില അൽപം കുറഞ്ഞിട്ടുണ്ട്. ഓണം ആകുമ്പോഴെക്കും പിന്നെയും വില കുതിച്ച് ഉയരുമെന്നാണ് കച്ചവടക്കാർ പറയുന്നത്. ക്യാരറ്റിന് 120 രൂപയാണ്. മഴക്കാലത്ത് സാധാരണ ക്യാരറ്റിന് വില വർദ്ധനവ് പതിവാണ്. മഴ മാറി മഞ്ഞുകാലം ആയാൽ വില 20 രൂപയിലേക്ക് വരെ താഴെക്ക് വരും. സവാള വില ഉയരുകയാണെന്ന് വ്യാപാരികൾ പറയുന്നു. ഈ സമയത്ത് ഇത് പതിവാണെന്നും അവർ ചൂണ്ടിക്കാട്ടി.
വെളുത്തുള്ളി വില മൂന്നു മാസത്തോളം ഇതേപടി തുടരുമെന്നാണ് വ്യാപാരികൾ വ്യക്തമാക്കുന്നത്. സാധാരണക്കാരന് അൽപം ആശ്വാസമായി ബീൻസിനും പയറിനുമാണ് വിലക്കുറവുള്ളത്.
Discussion about this post