അണ്ടര്‍ 10 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍. സെമിഫൈനലില്‍ ശ്രീലങ്കയെ 97 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ കടന്നത്. ഇന്ത്യയുടെ 267 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്ക 170 റണ്‍സ് എടുത്ത് പുറത്താവുകയായിരുന്നു.
ഇന്ത്യയ്ക്കു വേണ്ടി മായങ്ക് ഡാഗര്‍ മൂന്നും ആവേശ് ഖാന് രണ്ടും വിക്കറ്റ് വീഴ്ത്തി. അന്മോല്പ്രീത് സിങ്ങിന്റെ മികച്ച ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് മെച്ചപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. 122 മിനിറ്റ് നേരം ക്രീസില്‍ നിന്ന് അന്മോല്പ്രീത് 92 പന്തില്‍ നിന്ന് 72 റണ്‍സെടുത്ത് ടോപ്സ്കോററായി. സര്‍ഫ്രാസ് ഖാന് 71 പന്തില്‍ നിന്ന് 59ഉം വാഷിങ്ടണ്‍ സുന്ദര്‍ 45 പന്തില്‍ നിന്ന് 43 ഉം റണ്‍സെടുത്തു.
39 റണ്‍സെടുത്ത കാമിന്ദു മെന്‍ഡിസാണ് ശ്രീലങ്കയുടെ ടോപ്സ്കോറര്‍. ഷമ്മാ അഷന്‍ 38 ഉം വിഷാദ് രണ്ഡിക്ക 24 ഉം റണ്‍സെടുത്തു. ഫെബ്രുവരി പതിനൊന്നിനാണ് വിന്‍ഡീസ്-ബംഗ്ലാദേശ് സെമി. ആ മത്സരത്തില്‍ ജയിക്കുന്നവരുമായിട്ടായിരിക്കും ഇന്ത്യയുടെ ഫൈനല്‍.
അഞ്ചാം തവണയാണ് ഇന്ത്യ അണ്ടര്‍19 ലോകകപ്പിന്റെ ഫൈനലില്‍ കളിക്കുന്നത്. മൂന്ന് തവണ ജേതാവായ ഇന്ത്യ 2006ല്‍ പാക്കിസ്ഥാനോടാണ് ഫൈനലില്‍ തോറ്റത്. 2000, 2008, 2012 വര്‍ഷങ്ങളിലാണ് ഇന്ത്യ ലോകചാമ്പ്യന്മാരായത്.
Discussion about this post