ബംഗ്ലാദേശിൽ നടക്കുന്ന ന്യൂനപക്ഷ ഹിന്ദു സമൂഹങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ അമേരിക്ക ഇപ്പോഴും മൗനം പാലിയ്ക്കുകയാണ്. രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകളിൽ പോലും യുഎസ് ബംഗ്ലാദേശിനെ കുറിച്ച് നിശബ്ദത പാലിക്കുന്നത് വലിയ വിമർശനങ്ങൾക്കാണ് വഴി വയ്ക്കുന്നത്. മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള സൈനിക ഭരണം ബംഗ്ലാദേശിലെ സ്ഥിതികഗതികളെ കുഴപ്പത്തിലാക്കുന്നതിനെ എന്തുകൊണ്ട് അമേരിക്ക വിമർശിക്കുന്നില്ല.
ബംഗ്ലാദേശിനെ ഇന്ത്യ പിന്തുണച്ചപ്പോഴും യുഎസ് എപ്പോഴും ശത്രുപാളയത്തിലായിരുന്നു. 1971ൽ പാകിസ്താനിൽ നിന്നുള്ള ബംഗ്ലാദേശിന്റെ സ്വാതന്ത്രത്തെ തടയാൻ അമേരിക്ക ശ്രമിച്ചിരുന്നു. ഇതോടൊപ്പം പാകിസ്താൻ അനുകൂല പാർട്ടികളോടൊപ്പം ചേരാനും അമേരിക്ക മറന്നില്ല.
എപ്പോഴും ബംഗ്ലാദേശ് നാഷലിസ്റ്റ് പാർട്ടിയെ പ്‌നിതുണയ്ക്കാനാണ് അമേരിക്ക ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇന്ത്യ വിരുദ്ധ ശക്തികൾ ബംഗ്ലാദേശിനെ ഒരു സുരക്ഷിത താവളമായി കണ്ടു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് പാർട്ടിയെ തച്ചുതകർക്കാൻ വർഷങ്ങളോളം യുഎസ് ശ്രമിച്ചു.
ബംഗ്ലാദേശിന്റെ പിറവി തടയാൻ അമേരിക്ക എപ്പോഴും ശ്രമിച്ചു. സമീപ കാലത്തെ ഭരണ മാറ്റങ്ങളെ അമേരിക്ക സ്വാഗതം ചെയ്തു. ഇതിന് പിന്നാലെ ബംഗ്ലാദേശിൽ നടന്ന ന്യൂനപക്ഷങ്ങൾക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളിൽ യുഎസ് നിശബ്ദത പാലിച്ചു. രാജ്യങ്ങൾ പലപ്പോഴും ബംഗ്ലാദേശുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉയർത്തിക്കാട്ടിയിരുന്നെങ്കിലും ഷെയ്ഖ് ഹസീനയ്ക്ക് ശേഷമുള്ള രാജ്യത്തെ അരാജകത്വത്തിൽ യുഎസിന്റെ തന്ത്രപരമായ മൗനം വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്.
Discussion about this post