ആലപ്പുഴ: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങൾ നശിപ്പിച്ച കേസിൽ ഡിവൈഎഫ്‌ഐ പ്രവർത്തകൻ അറസ്റ്റിൽ. വള്ളിക്കുന്നം ഇലിപ്പക്കുളം പണിക്കവീട്ടിൽ മുഹമ്മദ് ഷാ (28) ആണ് അറസ്റ്റിലായത്. വള്ളിക്കുന്നം പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ചൂനാട് തെക്കേ ജംഗ്ഷനിലും സമീപ പ്രദേശങ്ങളിലും സ്ഥാപിച്ചിരുന്ന കൊടിമരവും കൊടിതോരണങ്ങളുമാണ് ഇയാൾ നശിപ്പിച്ചത്. രാത്രിയുടെ മറവിലാണ് ഇയാൾ കുറ്റകൃത്യം നടത്തിയത്. ലഹള ഉണ്ടാക്കി നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Discussion about this post