നടൻ സിദ്ദിഖിനെ കെട്ടിപ്പിടിച്ച് കരയുന്ന വീഡിയോ വൈറലായതിന് പിന്നാലെ വീശദീകരണവുമായി നടി ബീന ആന്റണി. സിദ്ദിഖിനെതിരെയുള്ള ലൈംഗിക അതിക്രമ ആരോപണങ്ങൾ പുറത്ത് വന്നതോടെ, ബീന ആന്റണിയുടെയും സിദ്ദിഖിന്റെയും വീഡിയോ ട്രോളുകൾക്ക് ഇടവരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ബീന ആന്റണി രംഗത്ത് വന്നിരിക്കുന്നത്.
സിദ്ദിഖിന്റെ മകൻ സാപ്പി മരിച്ചതിന് ശേഷം അമ്മ സംഘടനയുടെ മീറ്റിംഗിൽ എത്തിയപ്പോൾ താൻ ആശ്വസിപ്പിച്ച വീഡിയോ ആണ് ഇപ്പോൾ തെറ്റായ രീതിയിൽ പ്രചരിക്കുന്നത്. സാസപ്പിയെ താൻ കുഞ്ഞായിരിക്കുമ്പോൾ മുതൽ കാണുന്നതാണ്. സിദ്ദിഖ് തന്നെ ഒരു സഹോദരിയെ പോലെയാണ് കാണുന്നതെന്നും ബീന ആന്റണി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.
സിനിമാ മേഖലയിൽ വലിയ പ്രതിസന്ധിയിൽ നിൽക്കുന്ന സമയമാണ്. അമ്മയിൽ കഴിഞ്ഞ ദിവസം കൂട്ട രാജി ഉണ്ടായി. എല്ലാവരും വലിയ വിഷമത്തിൽ തന്നെയാണ്. ഇപ്പോൾ പ്രചരിക്കുന്ന തന്റെ ഒരു വീഡിയോയെ കുറിച്ച് പറയാനാണ് വന്നിരിക്കുന്നത് എന്നും ബീന ആന്റണി പറഞ്ഞു.
‘സിദ്ദിഖ് ഇക്കയുടെ മകൻ സാപ്പി മരിച്ച സമയത്ത് എനിക്ക് പോവാൻ കഴിഞ്ഞില്ല. പിന്നെ ഞങ്ങൾ കാണുന്നത് അമ്മയുടെ ജനറൽ ബോഡി സമയത്താണ്. കുഞ്ഞായിരിക്കുമ്പോൾ തന്നെ എനിക്ക് അറിയാവുന്നതാണ് സാപ്പിയെ. ഒരിക്കൽ സിദ്ദിഖ് ഇക്കയുടെ വീട്ടിൽ പോയപ്പോൾ ഒരു ലക്‌സ് സോപ്പും പിടിച്ച് നിൽക്കുന്ന സാപ്പിയെ ആണ് ഞാൻ ആദ്യമായി കാണുന്നത്. പിന്നീട് പലതവണ അവനെ കണ്ടിട്ടുണ്ട്. അടുത്തിടെയും അവനെ കണ്ടു. ബീനാന്റി എന്ന് വിളിച്ച് വൻ അന്ന് കൈ കാണിച്ചു. അന്നാണ് അവനെ അവസാനമായി കാണുന്നത്. അതുകൊണ്ട് തന്നെ അവന്റെ മരണം എന്നെ ഏറെ വേദനിപ്പിച്ചു.
മരണം ഒരാൾക്ക് നേരിട്ട് അനുഭവപ്പെടുമ്പോൾ മാത്രമാണ് അതിന്റെ വേദന അറിയാൻ കഴിയൂ. മറ്റുള്ളവർക്ക് അതൊരു താമാശയായി തോന്നാം. എന്റെ അപ്പച്ചൻ മരിച്ചപ്പോഴും മൂത്ത ചേച്ചിയുടെ മകൻ മരിച്ചപ്പോഴും എന്നെ വിളിച്ച് ആശ്വസിപ്പിച്ചിട്ടുള്ള ആളാണ് സിദ്ദിഖ് ഇക്ക. അദ്ദേഹം എന്നെ ഒരു സഹോദരി ആയി ആണ് കാണുന്നത്. അദ്ദേഹത്തിനെതിരെ ഒരു ആരോപണം ഉണ്ടായിട്ടുണ്ടെങ്കിൽ അതിലെ സത്യാവസ്ഥ തെളിയട്ടെ’- ബീന ആന്റണി വ്യക്തമാക്കി.
അന്ന് അദ്ദേഹത്തിന്റെ വേദനയിൽ താൻ പങ്ക് ചേർന്നതാണ്. എന്നാൽ, അതിന് വലിയ തലക്കെട്ട്എല്ലാം നൽകി, ട്രോൾ ആയി ചിത്രീകരിക്കുന്നതു കണ്ടപ്പോൾ വലിയ വിഷമം തോന്നിയെന്നും നടി കൂട്ടിച്ചേർത്തു.
Discussion about this post