എറണാകുളം: കൊച്ചി കപ്പൽശാലയിലെ ജീവനക്കാരെ കസ്റ്റഡിയിൽ എടുത്ത് എൻഐഎ. വിശാഖപട്ടണം കപ്പൽശാലയിലെ തന്ത്രപ്രധാന വിവരങ്ങൾ പാക് ചാരവനിതയ്ക്ക് കൈമാറിയ കേസുമായി ബന്ധപ്പെട്ടാണ് നടപടി. കരാർ ജീവനക്കാരാണ് കസ്റ്റഡിയിൽ ആയ ഇരുവരും. ഹൈദരാബാദിൽ നിന്നുള്ള എൻഐഎ സംഘമാണ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്.
വെൽഡർ കം ഫിറ്ററായ തിരുവനന്തപുരം കിളിമാനൂർ സ്വദേശി അഭിഷേക്, ട്രെയിനിയായ എറണാകുളം കടമക്കുടി സ്വദേശിയെയുമാണ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ അസം സ്വദേശിയുമായി ഇരുവർക്കും ബന്ധമുണ്ടെന്നാണ് എൻഐഎ സംഘം സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ ഇവർ കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ അറസ്റ്റ് രേഖപ്പെടുത്തും.
കേസുമായി ബന്ധപ്പെട്ട് കൊച്ചി കപ്പൽശാലയിലെ ജീവനക്കാരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. 2023 ൽ ഇലക്ട്രോണിക് മെക്കാനിക്ക് ആയ കരാർ തൊഴിലാളി ശ്രീനിഷ് പൂക്കോട് ആയിരുന്നു അറസ്റ്റിലായത്. നാവിക സേനയുടെ നിർമ്മാണത്തിലുള്ള കപ്പലിന്റെ തന്ത്രപ്രധാനമായ ഭാഗങ്ങളുടെ ചിത്രങ്ങൾ സഹിതമുള്ള വിവരങ്ങൾ ചോർത്തി നൽകിയത് എന്നാണ് കേസ്.
Discussion about this post