കോഴിക്കോട്: നടന്മാരായ സുധീഷിനും ഇടവേള ബാബുവിനും എതിരെ കേസ് എടുത്ത് പോലീസ്. ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ ആണ് പോലീസിന്റെ നടപടി. കോഴിക്കോട് നടക്കാവ് പോലീസ് ആണ് കേസ് എടുത്തത്. ഇരുവർക്കുമെതിരെ 364 (എ) വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
സുധീഷും ഇടവേള ബാബുവും മോശമായി സംസാരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജൂനിയർ ആർട്ടിസ്റ്റായ യുവതി പോലീസിനെ സമീപിച്ചത്. പരാതിയിൽ പ്രത്യേക അന്വേഷണ സംഘം യുവതിയുടെ മൊഴിയെടുക്കും.
അമ്മയിൽ അംഗത്വം ലഭിക്കണമെങ്കിൽ അഡ്ജസ്റ്റ് ചെയ്യണം എന്നായിരുന്നു ഇടവേള ബാബു യുവതിയോട് പറഞ്ഞത്. അഡ്ജസ്റ്റ് ചെയ്താൽ അംഗത്വ ഫീസായ രണ്ട് ലക്ഷം രൂപ നൽകേണ്ടെന്നും യുവതിയോട് ഇടവേള ബാബു പറഞ്ഞിരുന്നു. ലൈംഗിക ചുവയോടെ സുധീഷും സംസാരിച്ചുവെന്നാണ് യുവതി പറയുന്നത്.
Discussion about this post