നമ്മൾ മനുഷ്യനോട് ഏറെ സാദൃശ്യമുള്ള സസ്തനിയാണ് കുരങ്ങൻ. പൊതുപൂർവ്വികനിൽ നിന്നുണ്ടാവയവർ ആയത് കൊണ്ട് തന്നെ കുരങ്ങൻമാർക്ക് മനുഷ്യരുടെ പല സ്വഭാവങ്ങളും ഉണ്ട്. ഇവയുടെ ബുദ്ധി പലപ്പോഴും മറ്റുള്ള മൃഗങ്ങളിൽ നിന്ന് മെച്ചപ്പെട്ടതാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.
കുരങ്ങൻമാരിൽ വളരെ പ്രത്യേകത ഉള്ളതാണ് മാർമോസെറ്റ് കുരങ്ങുകൾ. ഇവ നാം കരുതുന്നതിലും വളരെ സങ്കീർണമായാണ് ആശയവിനിമയം നടത്തുന്നതത്രേ. ചൂളം വിളിക്ക് സമാനമായ കരച്ചിൽ കൊണ്ടാണ് മാർമോസെറ്റ് കുരങ്ങുകൾ മറ്റ് കുരങ്ങുകളെ തിരിച്ചറിയുന്നത്. ഹീബ്രു യൂണിവേഴ്‌സിറ്റി ഓഫ് ജറുസലേമിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ.ഹീബ്രു യൂണിവേഴ്‌സിറ്റി ഓഫ് ജറുസലേമിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ.
ചൂളം വിളിക്ക് സമാന മായ കരച്ചിൽ കൊണ്ടാണ് മാർമോസെറ്റ് കുരങ്ങുകൾ മറ്റ് കുരങ്ങുകളെ തിരിച്ചറിയുന്നതെന്നാണ് പുതിയ പഠനം പറയുന്നത്. ഫീ വിളികൾ എന്നാണ് ഈ ചൂളം വിളികളെപ്പറയുന്നത്. ഈ സ്വഭാവം പ്രകടിപ്പിക്കുന്ന മനുഷ്യേതര പ്രൈമേറ്റുകളിൽ ഏക ജിവി മാർമോസെറ്റ് കുരങ്ങുകളാണെന്നും പഠനം പറയുന്നു.കുട്ടി കുരങ്ങുകൾ തങ്ങളുടെ മാതാപിതാക്കളെ അനുകരിച്ചാണ് ആശയവിനിമയം നടത്തുന്നതെന്ന് മാർമോസെറ്റുകളുടെ ആശയവിനിമയത്തെക്കുറിച്ച് മുൻപുള്ള ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു. വനങ്ങളിൽ പരസ്പരം കാണുന്നതിനേക്കാളുപരി ഇത്തരം ശബ്ദങ്ങളും വിളികളുമാണ് മാർമോസെറ്റ് കുരങ്ങുകളെ പരസ്പരം ബന്ധിപ്പിച്ച് നിറുത്തുന്നത്.
മാർമോസെറ്റ് കുരങ്ങുകൾ പരസ്പരംവും അവയുടെ ശബ്ദ ശകലങ്ങളുടെ റെക്കോഡിംഗുകളോടും വ്യത്യസ്തമായാണ് പ്രതികരിക്കുന്നതെന്ന് ഗവേഷകർ കണ്ടെത്തി. വിവിധ തരം ശബ്ദങ്ങൾകൊണ്ടാണ് ഇവ പരസ്പരം വിളിക്കുന്നതെന്നും സംവേദിക്കുന്നതെന്നും ഗവേഷകർ പഠനത്തിൽ പറയുന്നു. വിവിധങ്ങളായ ശബ്ദങ്ങൾ കൊണ്ട് പരസ്പരമുള്ള സാമുഹിക ബന്ധത്തെ മാർമോസെറ്റ് കുരങ്ങുകളുടെ തലച്ചോർ എങ്ങനെയാണ് മനസിലാക്കുന്നതെന്നുള്ള കാര്യം ഒമറും സംഘവും പഠന വിധേയമാക്കി. മാർമോസെറ്റ് കുരങ്ങുകളുടെ ഒരു ജോഡിയെ ലാബിൽ ഒരു സ്‌ക്രീൻ കൊണ്ട് വേർതിരിച്ചു നിറുത്തിയപ്പോൾ അവ ഫീ കാളുകൾ കൊണ്ട് ആശയ വിനിമയം നടത്തുന്നതായി ഗവേഷകരുടെ ശ്രദ്ധയിൽപ്പെട്ടു. മൂന്ന് വെത്യസ്ത കുടുംബങ്ങളിൽപ്പെട്ട പത്തോളം മാർമോസെറ്റ് കുരങ്ങുകളെ ഒരുമിച്ചാക്കി വിവിധ ശബ്ദങ്ങൾ കേൾപ്പിച്ചുള്ള പരീക്ഷണവും ഗവേഷക സംഘം നടത്തി. ഒരോവിളിക്കും അനുസൃതമായി പ്രത്യേകമായാണ് മാർമോസെറ്റ് കുരങ്ങുകൾ പ്രതികരിക്കുന്നതെന്ന് ഇതിലൂടെ വ്യക്തമായി.
Discussion about this post