എറണാകുളം: സനിമാ മേഖലയിലെ ചൂഷണങ്ങളെ കുറിച്ച് ഉയരുന്ന ആരോപണങ്ങളിൽ ഒടുവിൽ പ്രതികരിച്ച് നടൻ മമ്മൂട്ടി. സിനിമാ സംഘടനയിലുള്ളവർ വിഷയത്തിൽ ആദ്യം പ്രതികരിക്കട്ടെ, അതിനു ശേഷം പ്രതികരിക്കുന്നതാണ് ഉചിതമെന്ന് കരുതിയാണ് ഇപ്പോൾ പ്രതികരിച്ചതെന്നായിരുന്നു മമ്മൂട്ടിയുടെ വിശദീകരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
അതേസമയം, ഫേസ്ബുക്ക് പോസ്റ്റ് വന്നതിന് പിന്നാലെ, താരത്തിന്റെ കമന്റ് ബോക്‌സിൽ വിമർശനവുമായി നിരവധി പേരാണ് എത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയുള്ള സിനിമാ മേഖലയിലെ സംഭവ വികാസങ്ങളിൽ പ്രതികരിക്കാത്തതിൽ മമ്മൂട്ടിക്കെതിരെ നേരത്തെ തന്നെ വിമർശനം ശക്തമായിരുന്നു. നാളുകൾക്ക് ശേഷം കേവലം ഒരു പോസ്റ്റിൽ തന്റെ രപതികരണം ഒതുക്കിയതിൽ രൂക്ഷ വിമർശനമാണ് കമന്റ് ബോക്‌സിൽ പ്രത്യക്ഷപ്പെടുന്നത്.
സിനിമയിൽ ശക്തി കേന്ദ്രം എന്ന ഒന്നില്ലെന്നായിരുന്നു താരത്തിന്റെ പ്രതിലകരണം. എന്നാൽ, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുള്ള പവർ ഗ്രൂപ്പ് ആരെണന്ന് മനസിലായെന്ന് ആണ് കമന്റുകളിൽ ഭൂരിഭാഗവും. ‘ഒരു കുറിപ്പ് എഴുതി കടമ നിർവഹിച്ച മെഗാസ്റ്റാറിന് ഒരു കൊട്ട അഭിനന്ദനങ്ങൾ’ എന്നായിരുന്നു ഒരാളുടെ കമന്റ്. ഗതികേടുകൊണ്ടുള്ള പ്രതികരണം, താങ്കൾ ഇത്രയും അപ്‌ഡേറ്റ് ആകേണ്ടിയിരുന്നല്ലെന്നായിരുന്നു മറ്റൊരു കമന്റ്. ഫേസ്ബുക്ക് പോസ്റ്റ് ആയതുകൊണ്ട് നന്നായി, വാർത്താ സമ്മേളനം വല്ലതും ആയിരുന്നേൽ, ഇക്ക വെള്ളം കുടിച്ചു പോയേനെ എന്നും കമന്റുകളുണ്ട്.
Discussion about this post