പ്യോംഗ്യാംഗ്: ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉന്നിനെ കുതിരകളെ സമ്മാനിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. 24 കുതിരകളെയാണ് ഉന്നിന് പുടിൻ സമ്മാനമായി നൽകിയത്. യുക്രെയ്നുമായുള്ള സംഘർഷത്തിനിടെ ഉത്തര കൊറിയ യുദ്ധോപകരണങ്ങൾ റഷ്യയ്ക്ക് കൈമാറിയിരുന്നു. ഇതിന് പാരിതോഷികം ആയിട്ടാണ് കുതിരകളെ നൽകിയിരിക്കുന്നത്.
ഒർലോവ് ട്രോട്ടെർ ബ്രീഡിൽ ഉൾപ്പെട്ട 19 ആൺ കുതിരകളെയും അഞ്ച് പെൺകുതിരകളെയുമാണ് സമ്മാനമായി നൽകിയത്. റഷ്യ അയച്ച കുതിരകൾ ഇന്നാണ് കൊറിയയിൽ എത്തിയത്. നോർത്ത് കൊറിയയുടെ പൈതൃകത്തിന്റെ പ്രതീകമാണ് കുതിര. അതിനാലാണ് കുതിരകളെ തന്നെ റഷ്യ വിലപ്പെട്ട സമ്മാനമായി നൽകിയത്.
രണ്ട് വർഷം മുൻപും സമാന രീതിയിൽ റഷ്യ കുതിരകളെ കൈമാറിയിരുന്നു. 30 ഒർലോവ് ട്രോട്ടേഴ്സ് കുതിരകളെയാണ് ഉത്തര കൊറിയയ്ക്ക് നൽകിയത്. ഈ കുതിരകളിൽ സവാരി നടത്തുന്ന കിം ജോംഗ് ഉന്നിന്റെ ചിത്രങ്ങൾ വൈറലായിരുന്നു.
അതേസമയം ഇത് ആദ്യമായിട്ടാണ് ഇരു രാജ്യങ്ങളും തമ്മിൽ മൃഗങ്ങളെ കൈമാറുന്നത്. ഇക്കഴിഞ്ഞ ജൂണിൽ പുടിന് കിം നായ്ക്കളെ കൈമാറിയിരുന്നു. ഒരു ജോഡി വേട്ടനായ്ക്കളെ ആയിരുന്നു നൽകിയിരുന്നു. ഉത്തര കൊറിയയും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന് വേണ്ടിയായിരുന്നു കിം നായക്കളെ പുടിന് സമ്മാനിച്ചത്.
Discussion about this post