തിരുവനന്തപുരം: ഡബ്ബിംഗ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ ഗുരുതര ആരോപണവുനമായി ഹെയർ സ്റ്റൈലിസ്റ്റ് ആയ യുവതി. മോശം അനുഭവം തുറന്നുപറഞ്ഞപ്പോൾ ഭാഗ്യലക്ഷ്മി ശാസിച്ചുവെന്ന് തൃശ്ശൂർ സ്വദേശിനി കൂടിയായ യുവതി പറഞ്ഞു. പരാതി പറയുന്നവരുടെ വായടപ്പിക്കുകയാണ് ഭാഗ്യലക്ഷ്മി ചെയ്യുന്നത് എന്നും യുവതി കൂട്ടിച്ചേർത്തു. അതേസമയം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.
ദുരനുഭവം മാദ്ധ്യമങ്ങളോട് പറഞ്ഞതിന് ഭാഗ്യലക്ഷ്മി ശാസിച്ചു. മലർന്ന് കിടന്ന് തുപ്പരുത് എന്നായിരുന്നു അവർ എന്നോട് പറഞ്ഞത്. ഭാഗ്യലക്ഷ്മി പരാതി പറഞ്ഞവരുടെ വായടപ്പിച്ചുവെന്നും ഹെയർസ്റ്റൈലിസ്റ്റ് പറഞ്ഞു. കൊച്ചിയിലെ ഫെഫ്ക യോഗത്തിനിടെ ആയിരുന്നു തനിക്ക് മോശം അനുഭവം ഉണ്ടായത് എന്നാണ് യുവതിയുടെ പരാതി.
എന്നാൽ താൻ ആരെയും ശാസിച്ചിട്ടില്ലെന്ന് ഭാഗ്യലക്ഷ്മി ഇതിനോട പ്രതികരിച്ചു. ഫെഫ്ക യോഗം മുഴുവൻ റെക്കോർഡ് ചെയ്തിട്ടുണ്ട്. പരാതി ഉന്നയിച്ച ഹെയർസ്റ്റൈലിസ്റ്റിനെ അറിയില്ല. ടാർഗെറ്റ് ചെയ്തുള്ള ആരോപണം ആണ് ഇതെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.
Discussion about this post