എറണാകുളം: ഷാജി കൈലാസ് – രഞ്ജിത്ത് കൂട്ടുകെട്ടിൽ പിറന്ന മമ്മൂട്ടി ചിത്രം വല്യേട്ടൻ വീണ്ടും പ്രേഷകരിലേക്ക് . ചിത്രം 4 കെ ഡോൾബി അറ്റ്‌മോസ് സംവിധാനത്തിന്റെ സഹായത്തോടെയാണ് ചിത്രം വീണ്ടും പ്രേഷകർക്ക് മുന്നിലേക്ക് എത്തുന്നത്. മലയാളി പ്രേഷകർ നെഞ്ചേറ്റിയ മമ്മൂട്ടി ചിത്രങ്ങളിൽ ഒന്നാണ് വല്യേട്ടൻ.
മാറ്റിനി നൗ എന്ന കമ്പനിയാണ് സിനിമ 4കെ ഡോൾബി അറ്റ്‌മോസ് സംവിധാനത്തിൽ അവതരിപ്പിക്കുന്നത്. അമേരിക്കയിൽ വച്ചായിരുന്നു ഈ ചിത്രത്തിന്റെ ദൃശ്യങ്ങൾ 4കെയിലേക്ക് മാറ്റിയെടുത്തത്. ഈ സംവിധാനത്തിൽ ആദ്യം എത്തുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് വല്യേട്ടൻ.
ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ രഞ്ജിത്തിന്റേതാണ്. അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കര, അനിൽ അമ്പലക്കര എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. തിയറ്ററുകളിൽ റിലീസ് ചെയ്ത് 25 വർഷം പൂർത്തിയാകുന്ന വേളയിലാണ് വല്യേട്ടൻ പുതിയ രൂപത്തിൽ പ്രേഷകർക്ക് മുൻപിൽ എത്തുന്നത്.













Discussion about this post