വ്യത്യസ്തമായ ജീവജാലങ്ങളെ കൊണ്ട് സമ്പന്നമാണ് സമുദ്രങ്ങൾ. പല വർണങ്ങളിലും രൂപങ്ങളിലുമുള്ള മത്സ്യങ്ങളെയും ജീവിവർഗ്ഗങ്ങളെയും സമുദ്രങ്ങളുടെ അടിത്തട്ടിൽ കാണാൻ സാധിക്കും. ഇവയിൽ ഏറ്റവും സവിശേഷത നിറഞ്ഞ ഒരു മത്സ്യമാണ് റിബ്ബൺ ഈലുകൾ.
ഇലക്ട്രിക് ഈലുകളെക്കുറിച്ച് നാം എല്ലാവരും കേട്ടിരിക്കും. എന്നാൽ ഈ ഈലുകളിൽ നിന്നും എല്ലാം കൊണ്ടും റിബ്ബൺ ഈലുകൾ വ്യത്യാസപ്പെട്ടിരിക്കുന്നു. ഏതൊരാളെയും അത്ഭുതപ്പെടുത്തുന്ന തരത്തിലാണ് ഇലക്ട്രിക് ഈലുകളുടെ സവിശേഷതൾ.
പേര് സൂചിപ്പിക്കുന്നത് പോലെ റിബ്ബൺ പോലെ നീണ്ട മത്സ്യമാണ് റിബ്ബൺ ഈലുകൾ. ഇവ വെള്ളത്തിലൂടെ സഞ്ചരിക്കുന്നത് കാണുമ്പോൾ റിബ്ബൺ ഒഴുകി നടക്കുന്നത് പോലെയെ തോന്നുകയുള്ളൂ. പാമ്പുകളുടെ രൂപ സാദൃശ്യവും ഇത്തരം ഈലുകൾക്ക് ഉണ്ട്. റൈമോമൊറേന ജനുസ്സിൽ പെടുന്ന മത്സ്യമാണ് ഇവ.
ആൺ മത്സ്യങ്ങൾ ആയാണ് എല്ലാ റിബ്ബൺ ഈലുകളും ജനിക്കാറുള്ളത്. ഈ വേളയിൽ കറുപ്പ് നിറമായിരിക്കും ഇവയ്ക്ക് ഉണ്ടാകുക. എന്നാൽ വളരുന്തോറും നിറം മാറി നല്ല വയലറ്റ് നിറത്തിലാകും. ഇതിന് ശേഷം ഇവയുടെ ശരീരം പെണ്ണായി മാറാൻ തുടങ്ങും. ഈ വേളയിൽ വയലറ്റ് നിറത്തിനൊപ്പം മഞ്ഞ നിറവും ഇവയുടെ ശരീരത്തിൽ കാണപ്പെടും. മുട്ടയിട്ട് കഴിഞ്ഞാൽ പിന്നീട് ഇവയുടെ ശരീരം പൂർണമായും മഞ്ഞയാകും. പൂർണ വളർച്ചയെത്തിയ റിബ്ബൺ ഈലുകൾ മഞ്ഞ നിറത്തിലാണ് കാണപ്പെടാറുള്ളത്. പെണ്ണായി തന്നെയാണ് ഇവയുടെ മരണവും.
കടൽകുതിരയുടെ മുഖത്തിന് സമാനമായ രീതിയിലാണ് ഈ മത്സ്യങ്ങളുടെ മുഖമുള്ളത്. കൂർത്ത പല്ലുകളും ഇവയ്ക്കുണ്ട്. മൂക്ക് ഉപയോഗിച്ച് വെള്ളത്തിലെ അക്കങ്ങൾ മനസിലാക്കാൻ ഇവയ്ക്ക് കഴിയും. ഇത്തരത്തിലാണ് ഇവ ഇരയെ പിടികൂടുന്നത്. പസഫിക് സമുദ്രത്തിലാണ് റിബ്ബൺ ഈലുകൾ കൂടുതലായി കാണപ്പെടുന്നത്.
Discussion about this post