തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ തിളച്ചുമറിയുകയാണ് മലയാള സിനിമാ മേഖല. ലിംഗ വിവേചനം മുതൽ ചൂഷണം വരെ വ്യക്തമായിരിക്കുന്നു. മോശം അനുഭവത്തെ തുടർന്നും, വഴങ്ങിക്കൊടുക്കാത്തതിന്റെ പേരിൽ അവസരം കിട്ടാത്തതിനെ തുടർന്നും നിരവധി പേരാണ് സിനിമ തന്നെ ഉപേക്ഷിച്ച് പോയത്. മലയാള സിനിമാ മേഖലയിൽ മാത്രമല്ല, അന്യഭാഷകളിലും നടിമാർ ചൂഷണം ചെയ്യപ്പെടുന്നുണ്ട് എന്നാണ് വാർത്തകൾ. ഇത്തരത്തിൽ തമിഴിലെ പ്രമുഖ നടനായ കമൽഹാസനിൽ നിന്നും നേരിട്ട മോശം അനുഭവത്തെ തുടർന്നാണ് നടി കാർത്തിക തമിഴ് സിനിമ ഉപേക്ഷിച്ചത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
ഒരു ഫേസ്ബുക്ക് ഉപയോക്താവാണ് ഇതുമായി ബന്ധപ്പെട്ട കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഇത് വലിയ ചർച്ചയായിട്ടുണ്ട്. ഇതുവരെ ഒരു തമിഴ് സിനിമയിൽ മാത്രമാണ് കാർത്തിക അഭിനയിച്ചിട്ടുള്ളത്.
1987 ൽ പുറത്തിറങ്ങിയ മണിരത്‌നം ചിത്രം നായകൻ ആയിരുന്നു കാർത്തികയുടെ ആദ്യത്തെയും അവസാനത്തെയും തമിഴ് ചിത്രം. ഈ ചിത്രത്തിൽ കമൽ ഹാസൻ കാർത്തികയെ മുഖത്തിടിയ്ക്കുന്ന രംഗമുണ്ട്.. ഈ രംഗം ചിത്രീകരിക്കുമ്പോൾ കമൽഹാസൻ ശരിക്കും കാർത്തികയുടെ മുഖത്ത് അടിയ്ക്കുകയായിരുന്നുവെന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. ഈ അടി ഒരു പ്രതികാരം ആയിരുന്നുവെന്നും ഫേസ്ബുക്ക് കുറിപ്പ് പങ്കുവയ്ക്കുന്നു.
ഈ രംഗം ചിത്രീകരിക്കുന്നതിന് മുന്നോടിയായി കാർത്തികയും കമൽഹാസനും ചേർന്ന് ഫോട്ടോഷൂട്ട് ഉണ്ടായിരുന്നു. ഇതിനിടെ കമൽഹാസൻ കാർത്തികയുടെ തോളിൽ കൈയിട്ടു. എന്നാൽ ഇത് ഇഷ്ടപ്പെടാതിരുന്ന കാർത്തിക ആ കൈ പതിയെ എടുത്ത് മാറ്റുകയായിരുന്നു. മുഖത്ത് ഒട്ടും നീരസം കാട്ടാതെ ആയിരുന്നു കാർത്തിക അങ്ങിനെ ചെയ്തത്. എന്നാൽ ഇത് കമൽഹാസന് അപമാനമായി തോന്നി. ഇതിലുള്ള ദേഷ്യം ആയിരുന്നു നടൻ കാർത്തികയും കരണത്തടിച്ച് തീർത്തത് എന്നാണ് വിവരം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
ഇപ്പോഴത്തെ ഹേമ കമ്മിറ്റി വി വാദങ്ങളും നടിമാർ സെറ്റിൽ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെ കുറിച്ചുമൊക്കെ കേൾക്കുമ്പോൾ വർഷങ്ങൾക്ക് മുൻപ് മലയാള നടി കാർത്തികയും കമൽ ഹാസനുമായി ഉണ്ടായ ഒരു പ്രശ്നം അന്നത്തെ ഏതോ മാസികയിൽ വായിച്ചത് ഓർമ്മ വന്നു.
1987 ഇൽ മണി രത്‌നത്തിന്റെ നായകൻ എന്ന സിനിമയുടെ ഷൂട്ടിംഗ് മദ്രാസിൽ നടക്കുന്ന സമയം. അതിൽ വേലു നായകനായി കമൽ ഹാസനും, അദ്ദേഹത്തിന്റെ മകളായ ചാരുമതി എന്ന കഥാപാത്രമായി കാർത്തികയുമാണ് അഭിനയിച്ചത്. ഒരു ദിവസം സെറ്റിൽ ഒരു തമിഴ് മാസികയിൽ നിന്ന് ഇന്റർവ്യൂ ചെയ്യാൻ എത്തി. പോകും മുൻപ് കമലും കാർത്തികയും കൂടെയുള്ള ഒരു ഫോട്ടോ കൂടെ എടുക്കണം എന്ന് അവർ പറഞ്ഞു. രണ്ട് പേരും സന്തോഷത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്തു.
ഫോട്ടോ എടുക്കന്നതിന് തൊട്ട് മുൻപ് കമൽ ഹാസൻ തന്റെ കൈ കാർത്തികയുടെ തോളിലൂടെ ഇടുന്നു. ഒരു സെക്കൻഡ് പോലും പാഴാക്കാതെ കാർത്തിക ക്യാമെറയിലേക്ക് നോക്കിക്കൊണ്ട് തന്നെ കമലിന്റെ കൈ എടുത്തു മാറ്റുന്നു. വർഷം 1987 ആണ് എന്നോർക്കണം. അന്ന് സൗത്ത് ഇന്ത്യയിൽ രജനികാന്തിനും മുകളിലാണ് കമൽ ഹാസൻ (ബാഷ ഇറങ്ങും വരെ). കമൽ തോളിൽ കൈ വെച്ചാൽ ഒരു നായികയും ത ട്ടി മാറ്റില്ല. പക്ഷെ കാർത്തിക അങ്ങനെ അല്ലായിരുന്നു. ഫോട്ടോഗ്രാഫറിന്റെ മുന്നിൽ വെച്ച് അങ്ങനെ ചെയ്തത് കമലിന് അപമാനമായി തോന്നിയെങ്കിലും പുള്ളി അപ്പൊ ഒന്നും ചെയ്തില്ല.
അന്ന് ഉച്ച കഴിഞ്ഞു ഷൂട്ട് ചെയ്യേണ്ടത് അച്ഛനും മകളുമായി ഉള്ള ഒരു ഇമോഷണൽ രംഗം ആയിരുന്നു. സീനിൽ അവർ തമ്മിൽ കലഹിക്കുകയും ഒടുവിൽ അച്ഛൻ മകളുടെ കരണത്ത് അ ടിക്കുകയും ചെയ്യുന്നതാണ് രംഗം. റിഹേർസൽ എല്ലാം ഓക്കേ ആയി. ടേക്ക് തുടങ്ങി. സീൻ നന്നായി പോകുന്നു. പക്ഷെ അടിക്കുന്ന രംഗം വന്നപ്പോൾ കമൽ ശരിക്കും കാർത്തികയുടെ കരണത്ത് തന്നെ അ ടിച്ചു (സിനിമയിൽ ഏകദേശം 1:41:00 ആവുമ്പോഴാണ് ഈ സീൻ). ഡയറക്ടർ കട്ട് പറയും മുൻപ് കാർത്തിക ക രഞ്ഞോണ്ട് സെറ്റിൽ നിന്ന് ഇറങ്ങിപ്പോയി. തന്റെ ടൈമിംഗ് ഒന്ന് പിഴച്ചു എന്നായിരുന്നു കമലിന്റെ ന്യായീകരണം. ഒടുക്കം മണി രത്‌നവും, അദ്ദേഹത്തിന്റെ സഹോദരനും നിർമ്മാതാവും കൂടെയായ ജീ വീയും ചേർന്ന് ഒരു വിധം സമാധിനിപ്പിച്ചു തിരികെ കൊണ്ട് വന്ന് കാർത്തികയെ വെച്ച് രംഗം പൂർത്തിയാക്കി.
ഈ ദുരനുഭവും കൊണ്ടാണോ എന്നറിയില്ല. പിന്നീട് ഒരിക്കലും കാർത്തിക തമിഴിൽ അഭിനയിച്ചിട്ടില്ല.
Discussion about this post