ഏകദേശം രണ്ട് ഫുട്‌ബോൾ മൈതാനങ്ങളുടെ വലിപ്പമുള്ള ഒരു ഛിന്നഗ്രഹം ഈ മാസം ഭൂമിയോട് അടുത്ത് എത്തും. 2024 ഓൺ എന്ന് പേരിട്ടിരിക്കുന്ന 720 അടി വീതിയുള്ള ഛിന്നഗ്രഹമാണ് ഭൂമിക്ക് അടുത്ത് എത്തുന്നത്. ഛിന്നഗ്രഹം സെപ്റ്റംബർ 15-ന് ഭൂമിയുടെ അടുത്തു നിന്ന് ഏകദേശം 620,000 മൈൽ ദൂരത്തിൽ കടന്നുപോകും എന്നാണ് ഗവേഷകർ പറയുന്നത്.
ഈ ദൂരം വളരെ ദൂരെയാണ് എന്ന് തോന്നുമെങ്കിലും, ജ്യോതിശാസ്ത്രപരമായി ഇത് വളരെ അടുത്താണ് . എന്നാൽ ഇവ ഓരോ 10 വർഷത്തിലും ശരാശരി ഒരു തവണ എങ്കിലും സംഭവിക്കുന്നുണ്ട് എന്നാണ് വെർച്വൽ ടെലിസ്‌കോപ്പ് പ്രോജക്റ്റ് പറയുന്നത്.
വടക്കൻ അർദ്ധഗോളത്തിൽ നിന്ന് ദൃശ്യമാകുന്ന ഈ ചിന്നഗ്രഹം നക്ഷത്ര നിരീക്ഷകർക്കും ജോതിശാസത്ര പ്രേമികൾക്കും അപൂർവവും മനോഹരവുമായി കാഴ്ച നൽകും. സ്‌കൈഗേസറുകൾക്ക് അതിന്റെ സമീപനം സെപ്റ്റംബർ 15-ന് ഉച്ചയ്ക്ക് 2:30 മുതൽ വെർച്വൽ ടെലിസ്‌കോപ്പ് ലൈവ് ഫീഡിലൂടെ കാണാൻ കഴിയും . തെളിഞ്ഞ ആകാശത്തിൽ, ദൂരദർശിനികളുടെയോ ശക്തമായ ബൈനോക്കുലറുകളുടെയോ സഹായത്തോടെയും ഇത് നിരീക്ഷിക്കാവുന്നതാണ്. എന്നിരുന്നാലും ഈ ചിന്നഗ്രഹങ്ങൾ ഭൂമിക്ക് ഒരു ഭീഷണിയുമില്ല.
2024 ഓൺ എന്ന ഛിന്നഗ്രഹം അതിന്റെ ഘടന, വേഗത, ഭ്രമണ കാലഘട്ടം, പരിക്രമണ പാത എന്നിവയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള അപൂർവ അവസരമാണ് ജ്യോതിശാസ്ത്രജ്ഞർക്ക് നൽകുന്നത്. 4.6 ബില്യൺ വർഷങ്ങൾക്ക് മുമ്പ് സൗരയൂഥം രൂപപ്പെട്ടതിനുശേഷം അവശേഷിക്കുന്ന പാറക്കഷണങ്ങളാണ് ഛിന്നഗ്രഹങ്ങൾ എന്നാണ് നാസ പറയുന്നത്. എല്ലാ ഛിന്നഗ്രഹങ്ങളും ഒരേ വലിപ്പവും ആകൃതിയും ഉള്ളവയല്ല. ഛിന്നഗ്രഹങ്ങൾ സൂര്യനിൽ നിന്ന് വ്യത്യസ്ത അകലങ്ങളിൽ വ്യത്യസ്ത സ്ഥലങ്ങളിൽ രൂപം കൊള്ളുന്നതാണ്. മിക്ക ഛിന്നഗ്രഹങ്ങളും വ്യത്യസ്ത തരം പാറകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ ചിലതിൽ നിക്കൽ, ഇരുമ്പ് തുടങ്ങിയ കളിമണ്ണുകളോ ലോഹങ്ങളോ ഉണ്ട്.
150 മീറ്ററിൽ കൂടുതൽ (492 അടി) വ്യാസമുള്ളതും 4.6 ദശലക്ഷം മൈൽ (7.4 ദശലക്ഷം കിലോമീറ്റർ) അടുത്തും ഉള്ള ഛിന്നഗ്രഹങ്ങളെ അപകടസാധ്യതയുള്ള ഛിന്നഗ്രഹങ്ങളായാണ് കണാക്കാകുന്നത്.
Discussion about this post