നമ്മുടെ ശരീരത്തിൽ ജന്മനാ ചില അടയാളങ്ങൾ ഉണ്ട്. അതിനെ ആണ് നാം മറുകെന്ന് വിളിക്കുന്നത്. ശരീരത്തിലെ വിവിധ ഭാഗങ്ങളിലെ മറുകിന്റെ സ്ഥാനം, അവയുടെ നിറം, വലുപ്പം എന്നിവ അനുസരിച്ച് ഭാവി കണക്കാക്കാം. ശരീരഭാഗങ്ങളിൽ കാണപ്പെടുന്ന വ്യത്യസ്ത മറുകുകളുടെ അർത്ഥവും വ്യത്യസ്തമാണ്.
ഒരു സ്ത്രീയുടെ നെറ്റിയിലെ മറുക് ആത്മവിശ്വാസത്തിന്റെയും വിജയത്തിന്റെയും സൂചനയാണ്. നിങ്ങൾ ആത്മവിശ്വാസമുള്ള വ്യക്തിയാണെന്നും നിങ്ങളുടെ ആത്മവിശ്വാസത്തോടെയും പരിശ്രമത്തിലൂടെയും നിങ്ങൾക്ക് പ്രശസ്തിയും വിജയവും നേടാൻ കഴിയുമെന്ന് ഇത് അർത്ഥമാക്കുന്നു.നെറ്റിയിൽ ഇടതുവശത്ത് മറുക് ഉള്ള ആളുകൾവളരെ വിലയേറിയ സ്വഭാവമുള്ളവരാണെന്നാണ് വിശ്വാസം. അതുപോലെ വലതുവശത്ത് മറുക് ഉള്ളവർക്ക് അവരുടെ സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. ഇതിനൊപ്പം നെറ്റിക്ക് നടുവിൽ മറുകുള്ളത് ഭാഗ്യത്തിന്റെ അടയാളമാണ്.നെറ്റിക്ക് നടുവിൽ മറുക് ഉള്ള പുരുഷന്മാർ അവരുടെ ലക്ഷ്യങ്ങൾ നന്നായി ചെയ്യുന്നു, പക്ഷേ അവർക്ക് ഭയങ്കര ദേഷ്യമാണ്. ഇത് നിയന്ത്രിക്കുക എന്നത് വളരെ പ്രധാനമാണ്. നെറ്റിയിൽ വലതുവശത്ത് മറുകുള്ള പുരുഷന്മാർക്ക് 30 വർഷത്തിനുശേഷം സമ്പത്തും സമൃദ്ധിയും ലഭിക്കുന്നു. നെറ്റിയിൽ ഇടതുവശത്ത് മറുക് ഉള്ള പുരുഷന്മാരുടെ ജീവിതം സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ നിശ്ചിത സമയത്തിനുശേഷം അവരുടെ ജീവിതത്തിൽ വിജയം നേടുമെന്ന് ഉറപ്പാണ്
സ്ത്രീകളുടെ കണ്ണിനു മുകളിൽ പുരികങ്ങൾക്കിടയിൽ ഉണ്ടാകുന്ന മറുക് ഭാഗ്യത്തിന്റെ പ്രതീകമായി കണക്കാക്കുന്നു. ഈ സ്ത്രീകൾ വളരെ ഭാഗ്യവതികളാണ്. ഇവരുടെ വിവാഹം ഏത് വീട്ടിലേക്കാണ് നടക്കുന്നത് അവിടം സമ്പദ് സമൃദ്ധി നിറഞ്ഞതായിരിക്കും. കൂടാതെ ഈ സ്ത്രീകൾ പണത്തിന്റെ കാര്യത്തിലും വളരെ ഭാഗ്യവതികളാണ്. വലത് കണ്ണിൽ മറുകുള്ളവർ ഭാഗ്യവാന്മാരും ആത്മാഭിമാനമുള്ളവരുമായി കണക്കാക്കപ്പെടുന്നു. ഇവർ പെട്ടെന്ന് പണം സമ്പാദിക്കുന്നവരാണ്. അവർ പണം നിക്ഷേപിക്കുന്നിടത്തെല്ലാം ഭാഗ്യം അവർക്ക് അനുകൂലമായിരിക്കും. എന്നാൽ ഇടതു കണ്ണിൽ അടയാളമുള്ള ആളുകൾ അഹങ്കാരികളും സ്വന്തം കാര്യം മാത്രം നോക്കുന്നവരും ആയിരിക്കും. മൂക്കിന്റെ അറ്റത്തുള്ള മറുക് സന്തോഷകരമായ ബന്ധത്തെയും ദാമ്പത്യ ജീവിതത്തെയും പ്രതീകപ്പെടുത്തുന്നു. ഈ ആളുകൾക്ക് വിജയകരമായ പ്രണയബന്ധം അല്ലെങ്കിൽ വിവാഹം ഉണ്ടായിരിക്കും. താടിയിലെ മറുകുകൾ വളരെ ഭാഗ്യമായി കണക്കാക്കുന്നു. താടിയിൽ മറുകുമായി ജനിക്കുന്ന സ്ത്രീകൾക്ക് ജീവിതത്തിലെ എല്ലാ സുഖങ്ങളും ആനന്ദങ്ങളും ലഭിക്കാനുള്ള ഭാഗ്യമുണ്ട്.
ഒരു സ്ത്രീയുടെ വലത് അല്ലെങ്കിൽ ഇടത് കൃഷ്ണമണിയിൽ മറുക് ഉണ്ടെങ്കിൽ അവർ വളരെ ബുദ്ധിമതികളും ശാന്തസ്വഭാവക്കാരുമായിരിക്കും. സമ്പന്നരാകുന്ന ഇവർ വിശ്വസനീയരുമായിരിക്കുംചെവിയിലെ മറുക് ഭാഗ്യമറുകായി കണക്കാക്കപ്പെടുന്നു. ചെവിയിൽ മറുകുള്ള സ്ത്രീകൾ വളരെ ഭാഗ്യവതികളും ബുദ്ധിമതികളും വേഗത്തിൽ തീരുമാനമെടുക്കുന്നവരുമായിരിക്കും. ഒരു സ്ത്രീക്ക് അവളുടെ രണ്ട് ചെവികളിലും മറുകുണ്ടെങ്കിൽ അവർ ജീവിതത്തിന്റെ എല്ലാ സുഖസൗകര്യങ്ങളും ആസ്വദിക്കും.
തലയുടെ നെറുകയിൽ വലതു ഭാഗത്തു മറുകുള്ളവർ രാഷ്ട്രീയത്തിൽ ശോഭനമായ ഭാവിയുള്ളവരാണ്. പച്ചയോ ചുവപ്പോ നിറത്തിൽ കാണപ്പെടുന്ന മറുകുള്ളവരെങ്കിൽ മന്ത്രിയാകാനുള്ള യോഗമുള്ളവരാണ് അത്തരക്കാർവലതുവശത്തെ തോളിൽ മറുകുള്ളവർ ധീരരായിരിക്കും. ഏറ്റെടുത്ത കാര്യങ്ങൾ പൂർത്തിയാക്കിയതിനു ശേഷം മാത്രമേ ഇവർ മറ്റുള്ള കാര്യങ്ങൾക്കു മുതിരാറുള്ളു. ഇടതു തോളിൽ മറുകുള്ളവർ മറ്റുള്ളവരുമായി സദാസമയവും വഴക്കിടുന്നവരായിരിക്കും.വയറിന്റെ വലതുഭാഗത്തു മറുകുള്ളവർ മികച്ച വരുമാനമുള്ളവരും സ്ത്രീവിഷയങ്ങളിൽ താല്പര്യമുള്ളവരുമായിരിക്കും. ഇടതുഭാഗത്തു മറുകുള്ളവർ സ്വാർത്ഥരും എളുപ്പമാർഗ്ഗത്തിലൂടെ പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നവരുമായിരിക്കും.വലതു കൈയിൽ മറുകുള്ളവർ ഏല്പിക്കുന്ന എന്തുകാര്യവും നിർബന്ധബുദ്ധിയോടെയും സൂക്ഷ്മതയോടെയും ചെയ്തു തീർക്കുന്നവരാണ്. ധനവാനാകണമെന്നു ആഗ്രഹിക്കുകയും എന്നാൽ ശരാശരി ജീവിതം നയിക്കുന്നവരുമാണ് ഇടതുകരത്തിൽ മറുകുള്ളവർ. വിജയവും സമ്പത്തും പ്രതിനിധാനം ചെയ്യുന്നതാണ് ഇടതോ വലതോ കൈമുട്ടിനു താഴെയുള്ള മറുകുകൾ. മറ്റുള്ളവരെ സഹായിക്കുന്നവരും മറ്റുള്ളവരുടെ സഹായങ്ങൾ സ്വീകരിക്കുന്നവരുമാണ് ഇക്കൂട്ടർ.വിരലുകളിലുള്ള മറുകുകളും ശുഭസൂചനയല്ല. വിരലുകളിൽ മറുകുള്ളവർക്കു മുന്നോട്ടുള്ള ജീവിതത്തിൽ നിറയെ തടസങ്ങൾ നേരിടേണ്ടി വന്നേക്കാം.
മറ്റൊന്ന് ശരീരത്തിലെ മറുകുകളുടെ സ്ഥാനം പ്രണയബന്ധങ്ങളുടെ വിവിധ വശങ്ങളെ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്, വലതു കവിളിൽ ഉണ്ടാവുന്ന നിങ്ങളുടെ സന്തോഷകരമായ ദാമ്പത്യത്തെയാണ് സൂചിപ്പിക്കുന്നത്.ഇടത് കവിളിലെ മറുക് സൂചിപ്പിക്കുന്നത് നിങ്ങൾക്ക് പ്രണയ ജീവിതത്തിൽ ഉണ്ടാവുന്ന മാറ്റങ്ങളെയാണ്. ജീവിതത്തിൽ പ്രണയത്തിലുണ്ടാവുന്ന പ്രതിസന്ധികളിലൂടെ നിങ്ങൾ മുന്നോട്ട് പോവുന്നു.വലത് കൈയ്യിലെ മറുക് സൂചിപ്പിക്കുന്നത് നിങ്ങൾക്ക് എല്ലാ തരത്തിലുള്ള പിന്തുണ നൽകുന്ന ഒരു പങ്കാളിയെ ലഭിക്കും എന്നതാണ്.എന്നാൽ ഇടത് കൈയ്യിലാണ് മറുകെങ്കിൽ അത് സൂചിപ്പിക്കുന്നത് നിങ്ങളെ ഭരിക്കുന്ന ഒരു പങ്കാളിയായിരിക്കും നിങ്ങളുടേത് എന്നതാണ്.മുഖത്തെ മറുകുകൾ അല്ലാതെ ശരീരത്തിന്റെ മറ്റ് ചില ഭാഗങ്ങളിൽ മറുകുകൾ കാണപ്പെടുന്നു. നെഞ്ചിലെ മറുക് സൂചിപ്പിക്കുന്നത് നിങ്ങളുടെ വികാരാധീനമായ സ്നേഹവും ശക്തമായ ബന്ധവുമാണ് സൂചിപ്പിക്കുന്നത്.മുകളിൽ പറഞ്ഞവയൊന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതല്ലെന്നും വിശ്വാസം മാത്രമാണെന്നും ശ്രദ്ധിക്കേണ്ടതാണ്.
Discussion about this post