എറണാകുളം: വീട്ടിനുള്ളിൽ ലഹരിപാർട്ടി നടത്തുന്നുവെന്ന ഗായിക സുചിത്രയുടെ ആരോപണത്തിൽ നിയമ നടപടി സ്വീകരിച്ച് റിമ കല്ലിങ്കൽ. സുചിത്രയ്‌ക്കെതിരെ മാനനഷ്ടത്തിന് പരാതി നൽകി. സുചിത്രയുടെ ആരോപണം അടിസ്ഥാന രഹിതം ആണെന്നും റിമ വ്യക്തമാക്കുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു നിയമ നടപടി സ്വീകരിച്ച് വിവരം റിമ അറിയിച്ചത്.
സുചിത്ര തനിക്കെതിരെ നടത്തിയ പരാമർശങ്ങൾ മാദ്ധ്യമങ്ങളിൽ വലിയ വാർത്ത ആയില്ല. എങ്കിലും അതേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയേണ്ടതായി ഉണ്ട്. എവിടെ നിന്നോ വായിച്ച വാർത്തയുടെ അടിസ്ഥാനത്തിലാണ് സുചിത്ര തനിയ്‌ക്കെതിരെ പ്രസ്താവന നടത്തിയത്. ഇതിൽ കൂടുതൽ വ്യക്തത വരേണ്ടത് ഉണ്ട്. അതിനാൽ നിയമനടപടി സ്വീകരിക്കുന്നുവെന്നും നടി വ്യക്തമാക്കുന്നു.
ഇതിനായി പ്രത്യേക അന്വേഷണ സംഘത്തിന് മുൻപാകെ മാനനഷ്ടത്തിന് പരാതി നൽകി. തങ്ങളെ വിശ്വസിക്കുന്നവരുമൊത്ത് ഈ പോരാട്ടത്തിൽ മുന്നോട്ട് പോകും. പിന്തുണയ്ക്ക് നന്ദി എന്നും റിമ കൂട്ടിച്ചേർത്തു.
നടി ലഹരി പാർട്ടി നടത്തുന്നുണ്ടെന്നും ഇതേ തുടർന്ന് അറസ്റ്റിലായി എന്നുമായിരുന്നു സുചിത്ര പറഞ്ഞത്. ഈ പരാമർശങ്ങൾ വലിയ ചർച്ച ആയിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു പരാതി നൽകിയത്.
Discussion about this post