മലപ്പുറം: പെരുമ്പടപ്പിൽ വീടിനുള്ളിൽ തീകൊളുത്തി അഞ്ചംഗ കുടുംബത്തിന്റെ ആത്മഹത്യാശ്രമം. സാരമായി പൊള്ളലേറ്റ പുറങ്ങ് പള്ളിപ്പടി സ്വദേശികളായ സരസ്വതി, മകൻ മണികണ്ഠൻ, ഭാര്യ റീന, മക്കളായ അനിരുദ്ധൻ, നന്ദന എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്നായിരുന്നു ആത്മഹത്യാശ്രമം എന്നാണ് സൂചന.
ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. തൂക്ക് പാലത്തിന് സമീപമായിട്ടാണ് ഇവരുടെ വീട്. വീടിന്റെ ഒരു മുറിയിൽ നിന്നും തീ ആളിക്കത്തുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ അയൽക്കാർ വേഗം വീടിന്റെ വാതിൽ ചവിട്ടിപൊളിച്ചാണ് ഇവരെ പുറത്തേക്ക് എത്തിച്ചത്. ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിയ്ക്കുകയായിരുന്നു. ഇവിടെ നിന്നും ഇവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പൊള്ളലേറ്റവരിൽ മണികണ്ഠൻ, റീന, സരസ്വതി എന്നിവരുടെ നില ഗുരുതരമാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post