വയനാട്: മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ സേവനം കാഴ്ചവച്ച സേവാഭാരതിയെ കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കമ്മ്യൂണിറ്റി കിച്ചൺ മേപ്പാടി യൂണിറ്റ് ആദരിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സേവാഭാരതി കാണിച്ച മികച്ച പ്രവർത്തനങ്ങൾക്ക് അംഗീകാരമായി, ഫലകം സമ്മാനിച്ചുകൊണ്ടാണ് സംഘടനയെ ആദരിച്ചത്.
ദുരന്തം ഉണ്ടായ ഉടനെ തന്നെ രക്ഷാപ്രവർത്തനങ്ങളിലും പിന്നീടുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സേവാഭാരതി പ്രവർത്തകർ നിരന്തരമായ സേവനം ചെയ്തിരുന്നു. ഭക്ഷണം വിതരണം, താമസ സൗകര്യം ഒരുക്കൽ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ തുടങ്ങിയ നിരവധി മേഖലകളിൽ സേവാഭാരതി സജീവമായിരുന്നു. മുണ്ടക്കൈയിലെ പുനരധിവാസ പ്രവർത്തനങ്ങളുമായി സേവാഭാരതി തുടരുകയാണ്.
Discussion about this post