ബംഗളൂരൂ : ടോക്‌സിക് സെറ്റിൽ ജോയിൻ ചെയ്ത് നയൻതാര. കെജിഎഫ് 2 വിന് ശേഷം യഷ്നാ നായകനായെത്തുന്ന പുതിയ ചിത്രമാണ് ടോക്‌സിക്. ഗീതു മോഹൻ ദാസാണ് സംവിധാനം ചെയ്യുന്നത്.
കിയാര അദ്വാനി നയൻതാര എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. കഴിഞ്ഞ ദിവസം നയൻതാര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു സ്റ്റോറിയാണ് ഇത്തരം റിപ്പോർട്ടുകൾക്ക് പിന്നിലുള്ളത്.
ബൂട്ടുകൾ ധരിച്ചുള്ള ഒരു ചിത്രമാണ് നയൻസ് സ്റ്റോറിയായി വച്ചിരുന്നത്. ആത്മവിശ്വാസവും ബൂട്ടുകളും മാത്രമാണ് നിങ്ങൾക്ക് വേണ്ടതെന്നായിരുന്നു നയൻതാര ചിത്രത്തിനൊപ്പം കുറിച്ചത്. ലണ്ടനിലും ബംഗളൂരൂവിലുമാണ് ടോക്‌സിക്കിന്റെ ചിത്രീകരണം. അവിടെനിന്നുള്ള ചിത്രമാണ് നയൻതാര പങ്കുവച്ചതും. യഷിനെയും കണ്ടതോടെയാണ് ആരാധകർക്കിടയിൽ ചർച്ച കനത്തത്. എന്നാൽ ഇത് ടോക്‌സിക്കിലെ നയൻതാരയുടെ ലുക്കാണോ എന്നാണ് ആരാധകരുടെ സംശയം. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല.
Discussion about this post