മലപ്പുറം : വീടിന് തീപിടിച്ച് വീട്ടിലുള്ള 5 പേർ പൊള്ളലേറ്റ് മരിച്ചു. ഏറാട്ട് വീട്ടിൽ മണികണ്ഠൻ, അമ്മ സരസ്വതി, ഭാര്യ റീന മക്കളായ അനിരുദ്ധൻ, നന്ദന എന്നിവരാണ് മരിച്ചത്. . പൊന്നാനിയിലാണ് സംഭവം.
ഇന്ന് രാവിലെയാണ് വീടിന് തീപിടിച്ചത്. തൊട്ടടുത്തുള്ള വീട്ടിലെ ആളുകളണ് തീപിടിച്ചത് ആദ്യം കണ്ടത്. അടുത്ത വീട്ടിലെ സജീവന്റെ ഗൃഹപ്രവേശനമായിരുന്നു ഇന്ന് . അതിനായി അതിരാവിലെ തന്നെ വീട് വൃത്തിയാക്കാൻ എഴുന്നേറ്റപ്പോഴാണ് സംഭവം ഇവർ കാണുന്നത്. ഉടനെ തന്നെ അവർ അവിടെക്ക് ഓടിയെത്തുകയായിരുന്നു. പിന്നീട് നാട്ടുകാരെ വിവരം അറിയിച്ചു. വെള്ളം കോരിയൊഴിച്ച് തീ കെടുത്താൻ ശ്രമിച്ചു.പിന്നീട് വീടിന്റെ വാതിൽ ചവിട്ടി തല്ലി പൊളിച്ച് കയറുകയായിരുന്നു.
വാതിൽ തുറന്ന് വീട്ടിലെത്തിയപ്പോൾ തന്നെ മണികണ്ഠന്റെയും അമ്മയുടെയും ഭാര്യയുടെയും നില ഗുരുതരമായിരുന്നു.
മണികണ്ഠൻ, അമ്മ സരസ്വതി, ഭാര്യ റീന മക്കളായ അനിരുദ്ധൻ, നന്ദന എന്നിവരെ വേഗത്തിൽ ആശുപത്രിയിലെത്തിച്ചു.
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
വീടിന് തീ പിടിച്ചത് ആയിരിക്കും എന്നാണ് ആദ്യം നാട്ടുകാരും പോലീസും വിചാരിച്ചിരുന്നത്. എന്നാൽ മുറിയിൽ നിന്ന് മണ്ണെണ്ണ കുപ്പിയും പെട്രോൾ കുപ്പിയും കണ്ടെത്തി. ഇതോടെയാണ് ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണ് എന്ന് മനസ്സിലായത്.
സ്വന്തം മുറിയിലെ കട്ടിലിന് തീയിട്ട ശേഷം മണികണ്ഠൻ മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തീ ആളിപ്പടർന്നതോടെ മറ്റുള്ളവർക്കും പൊള്ളലേറ്റു.
പപ്പട കച്ചവടക്കാരനാണ് മണികണ്ഠൻ. സാമ്പത്തിക ബുദ്ധുമുട്ടുകൾ വളരെ യധികം നേരിട്ടിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. ഇതാവാം ആത്മഹത്യക്ക് കാരണമെന്നാണ് പോലീസ് പറയുന്നത്. കൂടാതെ മകളുടെ വിവാഹവും കഴിഞ്ഞ ദിവസം ഉറപ്പിക്കുകയും ചെയ്തിരുന്നു.
Discussion about this post