മലയാളികളുടെ ഏറ്റവും വലിയ ആഘോഷമാണ് ഓണം. അത്തം മുതൽ പത്ത് ദിവസം നീണ്ട് നൽക്കുന്ന ആഘോഷങ്ങൾ ഒരു കുറവും കൂടാതെയാണ് മലയാളികൾ ആഘോഷിക്കുക. ഈ വർഷത്തെ ഓണത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നിരത്തുകളും വീടുകളും എല്ലാം ഓണത്തെ വരവേൽക്കാൻ തയ്യാറായിക്കഴിഞ്ഞു.
ഓണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭവം ഓണസദ്യ തന്നെയാണ്. ഓണസദ്യയിൽ ഒഴിച്ചുകൂടാനാവാത്തത് പായസവും. ഓണസദ്യക്കൊപ്പം വെറൈറ്റി പായസങ്ങൾ പരീക്ഷിക്കുന്നവരാണ് പലരും. പാലടയും സേമിയയും ഗോതമ്പ് പായസവും ഒക്കെ കഴിച്ചു മടുത്തവർ ഇപ്പോൾ എന്ത് പായസം വയ്ക്കാമെന്ന കൺഫ്യൂഷനിലാണ്. എന്നാൽ, ഇതോടൊപ്പം ഏറെ പണിപ്പെടാതെ ഒരു പായസം സെറ്റാക്കണം എന്നുള്ളതും വലിയൊരു പ്രശ്‌നം തന്നെയാണ്.
പായസത്തെ കുറിച്ച് ടെൻഷനടിച്ച് ഇരിക്കുന്നവർക്കായി ഒരു കിടിലൻ പായസം ട്രൈ ചെയ്യാം… അതാണ് പഞ്ചസാര പാൽ പായസം
പച്ചരി അര കിലോ, പഞ്ചസാര അര കിലോ, പാൽ രണ്ട് ലിറ്റർ, നെയ്യ് 100 ഗ്രാം, ഏലക്ക 3 എണ്ണം, അണ്ടിപ്പരിപ്പ് 150 ഗ്രാം, മുന്തിരി 150 ഗ്രാം എന്നിവയാണ് പഞ്ചാര പാൽ പായസത്തിനായി വേണ്ട ചേരുവകൾ.
തയ്യാറാക്കുന്ന വിധം
ആദ്യം പച്ചരി വേവിക്കണം. ഇതിനായി, പാലും പച്ചരിയും ചേർത്ത് നന്നായി വേവിച്ചെടുക്കുക. ശേഷം, ഇതിലേക്ക് പഞ്ചസാര ചേർത്ത് നല്ലപോലെ കുറുക്കിയെടുക്കുക. പിന്നീട്, ഇതിലേക്ക് നെയ്യിൽ വറുത്തെുത്ത അണ്ടിപ്പരിപ്പും മുന്തിരിയും ചേർക്കുക. പഞ്ചസാര പാൽ പായസം റെഡി.
Discussion about this post