എറണാകുളം: വെറും 100 രൂപ മുടക്കിയാൽ മതി ഗുണാകേവിൽ പോവാം. വെറും 100 രൂപയ്ക്ക് എങ്ങനെ അങ്ങ് കൊടൈക്കനാലിൽ ഉള്ള ഗുണാകേവിൽ പോവാമെന്നല്ലേ.. ഇത് കൊടൈക്കനാലിലുള്ള ഗുണാകേവ് അല്ല. ഇങ്ങ് കൊച്ചി മറൈൻ ഡ്രൈവിലുള്ള ഗണാകേവിലെ കാര്യമാണ് പറയുന്നത്.
ഓണം കളറാക്കാൻ മറൈൻഡ്രൈവിൽ ഒരുക്കിയിട്ടുള്ള ഓണം ട്രേഡ് ഫെയറിലാണ് ഗുണാകേവിന്റെ മാതൃക ഒരുക്കിയിരിക്കുന്നത്. ഗുണാകേവിനെ കൂടാതെ, കാനന യാത്രയും മൃഗങ്ങളുടെയും പക്ഷികളുടെയും ഒരു വിശാല ലോകവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഗുണാകേവിന്റെ മാതൃകയിലുള്ള പാറയിടുക്കിലൂടെയാണ് സന്ദർശകർക്ക് ഓണം ഫെയറിലേയ്ക്ക് എത്താം. മനോഹരമായ വെള്ളച്ചാട്ടവും തുടർന്ന് കാനന യാത്രയും കടന്നാൽ നേരെ അരുമ മൃഗങ്ങളുടെയും പക്ഷികളുടെയും ലോകത്തിലേയ്ക്ക് എത്തിച്ചേരാം. 150 രൂപയുടെ ലവ്‌ബേർഡ്‌സ് മുതൽ, ലക്ഷങ്ങൾ വിലയുള്ള മെക്കാരുവിന്റൈ വരെയുള്ള കളക്ഷൻ ഇവിടെയുണ്ട്. ഇതിനോടൊപ്പം സിലിഡ്രിക്കൽ അക്വേറിയം, പെറ്റ്‌ഷോ എന്നിവയും ഒരുക്കിയിട്ടുണ്ട്.
150ലേറെ സ്റ്റാളുകൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കായി കിഡ്‌സ് സോൺ, അമ്യൂസ്‌മെനറ് പാർക്ക്, രുചിഭേതങ്ങളുടെ ഫുഡ് കോർട്ട് എന്നിവയും ഒരുക്കിയിരിക്കുന്നു. നാളെയാണ് ഓണം ട്രേഡ് ഫെയർ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുക. നാളെ വൈകീട്ട് അഞ്ചിന് ചലചിത്രതാരം ഹണി റോസ് ഉദ്ഘാടനം നിർവഹിക്കും. മഞ്ഞുമ്മൽ ബോയ്‌സും മറ്റ് വിശിഷ്ടാതിഥികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. 100 രൂപയാണ് പ്രവേശന ഫീസ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യമാണ്. ഒക്‌ടോബർ ആറ് വരെയാണ് ഫെയർ നടക്കുക.
Discussion about this post