കുറച്ച് കാലമായി ട്രെൻഡിംഗ് ആയിക്കൊണ്ടിരിക്കുന്ന ഒന്നാണ് ഹൈഡ്ര ഫേഷ്യൽ. സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർമാരും സെലിബ്രിറ്റികളുമെല്ലാം ഈ ഫേഷ്യലിനെ കുറിച്ചും ഫേഷ്യൽ ചെയ്യുന്നതുമായ വീഡിയോ പോസ്റ്റ് ചെയ്യാറുണ്ട്. വളരെ പെട്ടെന്ന് മുഖത്ത് മാറ്റങ്ങൾ ഉണ്ടാകുന്നതുകൊണ്ട് തന്നെ ഈ ഫേഷ്യലിന് ആവശ്യക്കാരേറെയാണ്. എന്നാൽ, വലിയ വിലയുള്ളതുകൊണ്ടുതന്നെ സാധാരണക്കാർക്ക് ഇത് ചെയ്യാൻ അൽപ്പം ബുദ്ധിമുട്ട് തന്നെയാണ്.
എന്നാൽ, ഇങ്ങനെയുള്ളവർക്ക് എളുപ്പത്തിൽ തന്നെയൊരു ഹൈഡ്രാ ഫേഷ്യൽ വീട്ടിൽ തന്നെ ചെയ്യാം.. ഇതിനായി മെഷീനോ വില കൂടിയ ക്രീമുകളോ ഒന്നും തന്നെ വേണ്ട. എങ്ങനെയാണ് ഹൈഡ്രാ ഫേഷ്യൽ വീട്ടിൽ ചെയ്യുകയെന്ന് നോക്കാം..
ആദ്യത്തെ സ്‌റ്റെപ്പ് ആണ് ക്ലെൻസിംഗ്
മുഖത്ത് പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കും പൊടിപടലങ്ങളും നീക്കം ചെയ്യാനാണ് ക്ലെൻസിംഗ് ചെയ്യുന്നത്. ഇതിനായി നിങ്ങൾ സാധാരണ ഉപയോഗിക്കുന്ന ഫേയ്‌സ് വാഷ് ഉപയോഗിച്ചാൽ മതിയാകും. ഇതിന് ശേഷം ഇളം ചൂടുള്ള പാൽ കോട്ടൺ തുണിയിൽ മുക്കി മുഖം മുഴുവൻ പുരട്ടുക. അഞ്ച് മിനിറ്റ് ഇത് വച്ച് മുഖത്ത് 2 മുതൽ 5 മിനിറ്റ് വരെ മസാജ് ചെയ്യുക.
അടുത്ത സ്‌റ്റെപ്പ് ആണ് സ്‌ക്രബ്ബിംഗ്
ഇതിനായി അൽപ്പം അരിപ്പൊടി, പഞ്ചസാര, തേൻ എന്നിവ നന്നായി കൂട്ടിയോജിപ്പിച്ച ശേഷം, മുഖത്ത് പുരട്ടി, അഞ്ച് മിനിറ്റ് സ്‌ക്രബ് ചെയ്യുക.
ഇതിന് ശേഷം, ഒരു തക്കാളി രണ്ടായി മുറിച്ച് അതിന്റെ ഒരു ഭാഗത്ത് കുറച്ച്കാപ്പിപ്പൊടിയും പഞ്ചസാരയും ഇട്ട് പുരട്ടുക. അഞ്ച് മിനിറ്റ് ഇങ്ങനെ മസാജ് ചെയ്യണം. പിന്നീട് ഒരു ഐസ് ക്യൂബ് കൊണ്ട് നന്നായി മസാജ് ചെയ്യുക.
Discussion about this post