എറണാകുളം: നടൻ സിദ്ദിഖിനെതിരായ പീഡന പരാതിയിൽ പ്രതികരണവുമായി നടി അർച്ചന കവി. അദ്ദേഹത്തിനെതിരെ ആരോപണം ഉയർന്നപ്പോൾ താൻ ഞെട്ടിപ്പോയി എന്ന് അർച്ചന കവി പറഞ്ഞു. സോഷ്യൽ മീഡിയ വഴി ആയിരുന്നു നടിയുടെ പ്രതികരണം.
സിദ്ദിഖ് സാർ എന്നാണ് എല്ലായ്‌പ്പോഴും താൻ അദ്ദേഹത്തെ വിളിക്കാറ്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ തനിക്ക് അവസരം ഉണ്ടായിട്ടുണ്ട്. അച്ഛനെപോലെയുള്ള ആളാണ്. ജോലി സ്ഥലത്ത് അദ്ദേഹത്തിൽ നിന്നും ഒരിക്കലും മേശം അനുഭവം ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിനെതിരായ ആരോപണം തന്നെ ഞെട്ടിച്ചു. അത്രതന്നെ വേദനിപ്പിക്കുകയും ചെയ്തുവെന്നും അർച്ചന കവി പറഞ്ഞു.
എന്നാൽ തനിക്ക് മോശം അനുഭവം ഉണ്ടായിട്ടില്ല എന്ന് കരുതി സിദ്ദിഖ് നല്ല ആളാണെന്ന് അർത്ഥമില്ല. താൻ ആരോപണം ഉന്നയിച്ച നടിയ്‌ക്കൊപ്പം ആണ്. നിരപരാധിതം അദ്ദേഹം തെളിയിക്കുന്നതുവരെ നടിയ്‌ക്കൊപ്പം താൻ നിൽക്കും.
വർഷങ്ങൾക്ക് മുൻപ് നടന്ന കാര്യങ്ങൾ എന്തിനാണ് ഇപ്പോൾ തുറന്ന് പറയുന്നത് എന്ന് ചോദിക്കുന്നവർ ഉണ്ട്. ശരീരത്തിൽ ഒരു മുറിവ് ഉണ്ടായാൽ ഓരോ ആളുകൾക്കും ഓരോ തരത്തിലാണ് ഉണങ്ങാറുള്ളത്. അതുപോലെയാണ് ചില തുറന്ന് പറച്ചിലുകളും. ചിലർക്ക് കാര്യങ്ങൾ തുറന്ന് പറയാൻ സമയം എടുക്കുമെന്നും അർച്ചന കവി കൂട്ടിച്ചേർത്തു.
Discussion about this post