തിരുവനന്തപുരം: സെപ്തംബർ മാസം ആരംഭിച്ച് അഞ്ച് ദിവസം പിന്നിട്ടിരിക്കുകയാണ്. ഈ ദിവസങ്ങളിലൊന്നും തന്നെ സ്വർണ വിലയിൽ മാറ്റം വന്നിട്ടില്ല എന്ന കാര്യം നാം ഏവരും ശ്രദ്ധിച്ചിരിക്കും. വളരെ അപൂർവ്വമായി മാത്രമേ സ്വർണവില ഇത്രയും നാൾ യാതൊരു അനക്കവും ഇല്ലാതെ തുടരാറുള്ളൂ.
സെപ്തംബർ 1 ന് 53,560 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഇതേ നിരക്കിലാണ് ഇന്നും സംസ്ഥാനത്ത് സ്വർണ വിൽപ്പന നടക്കുന്നത്. 6,670 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് വില. 18 കാരറ്റ് സ്വർണം ഗ്രാമിന് 5,530 രൂപ നിരക്കിലാണ് വിപണിയിൽ വിൽപ്പന നടക്കുന്നത്. സ്വർണം പോലെ തന്നെ വെള്ളിയുടെ വിലയിലും മാറ്റമില്ലാതെ തുടരുകയാണ്. എന്താണ് ഇതിന് കാരണം എന്ന് നോക്കാം.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന് വില വർദ്ധിക്കാതെ നിൽക്കുകയാണ്. ഇതാണ് കേരളത്തിലും വില നിശ്ചലാവസ്ഥയിൽ തുടരാൻ കാരണം ആകുന്നത്. കുറച്ച് ദിവസം കൂടി അന്താരാഷ്ട്ര വിപണിയിൽ ഈ അവസ്ഥ തുടരും. ഇനി 18ാം തിയതി കഴിഞ്ഞാൽ മാത്രമേ സ്വർണ വിലയിൽ അനക്കം ഉണ്ടാകുകയുള്ളൂ എന്നാണ് പ്രതീക്ഷിക്കുന്നത്.
17, 18 തിയതികളിൽ ഫെഡ് റിസർവിന്റെ നിർണായക യോഗങ്ങൾ ചേരുന്നുണ്ട്. അമേരിക്കൻ ബാങ്കുകളിലെ പലിശ നിരക്ക് കുറയ്ക്കുന്ന കാര്യത്തിൽ ഈ യോഗത്തിൽ തീരുമാനം ആകും. ഇതാകും ഇനി സ്വർണ വിലയിൽ പ്രതിഫലിക്കുക.
Discussion about this post