എലി ശല്യമില്ലാത്ത വീടുകൾ വളരെ കുറവായിരിക്കും. എലികളെ തുരത്താൻ ഉള്ള വിദ്യകൾ എല്ലാം പരീക്ഷിച്ച് ഒടുവിൽ പരാജയപ്പെട്ടവരാകും മിക്കവരും. എലിയെ തുരത്താൻ പൂച്ചയെ വളർത്തി, ഒടുവിൽ അതും ഒരു ശല്യമായി മാറി തോറ്റു തുന്നം പടിയവർ പേടിക്കണ്ട, ഈ കുഞ്ഞനെ വീടിന്റെ പരിസരത്ത് നിന്നുപോലും തുരത്താൻ അടിപൊളി ഒരു സൂത്രമുണ്ട്.
ഇതിനായി അൽപ്പം ഉപ്പ് മതിയെന്ന് പറയുമ്പോൾ വിശ്വസിക്കാൻ അൽപ്പം ബുദ്ധിമുട്ടായിരിക്കും. എങ്ങനെയെന്നല്ലേ…
ഇതിനായി ആദ്യം ഒരു പാത്രത്തിൽ അൽപ്പം വെള്ളമെടുത്ത് തിളപ്പിക്കുക. അതിലേയ്ക്ക് അൽപ്പം കല്ലുപ്പും കുറച്ച് വെളുത്തുള്ളിയും ഗ്രാമ്പൂവും കൂടി ഇട്ട് കൊടുക്കാം. ഈ വെള്ളം നന്നായി തിളപ്പിക്കണം. തിളപ്പിച്ച വെള്ളം നന്നായി തണുത്തതിന് ശേഷം, അൽപ്പം ഡെറ്റോളോ ലൈസോളോ ഒഴിച്ച് കൊടുക്കാം. ഇതിന് ശേഷം ഈ മിശ്രിതം എലി വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ തളിച്ചു കൊടുക്കുക. എലി പിന്നെ ആ പരിസരത്ത് പോലും വരില്ല.
തവിട് പൊടിച്ചത്, കടലമാവ് എന്നിവ ഉപയോഗിച്ചും നമുക്ക് എലിയെ തുരത്താം. അതിനായി, തവിട് പൊടിച്ചത്, കടലമാവ്, ബിസ്‌ക്കറ്റ് പൊടിച്ചത് എന്നിവയിൽ ഏതെങ്കിലും എടുത്ത് ഒരു പാത്രത്തിൽ കുഴച്ച് എടുക്കുക. ഇതിലേയ്ക്ക് കുറച്ച് ബേക്കിംഗ് സോഡ, നാരങ്ങാ നീര് എന്നിവ ചേർത്തതിന് ശേഷം, കുഴച്ചെടുക്കുക. എലി വരുന്ന സ്ഥലങ്ങളിൽ ഇത് വക്കണം. എലിയുടെ വയറ്റിൽ ഇത് എത്തിയാൽ, ഇവയ്ക്ക് അമിതമായ ദാഹം ഉണ്ടാകുകയും ചത്തു വീഴുകയും ചെയ്യുമെന്നാണ് പറയുന്നത്. കപ്പ കർഷകരെല്ലാം ഈ പൊടിക്കെയ്യാണ് ചെയ്യാറ്.
Discussion about this post