എറണാകുളം: ഓണത്തിന്റെ വരവറിയിച്ച് പ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്ര ഇന്ന്. ഈ വർഷത്തെ അത്തച്ചമയ ഘോഷയാത്രയുടെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ എഎം ഷംസീർ നിർവഹിക്കും. ഇന്ന് രാവിലെ 9 മണിക്ക് തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ മന്ത്രി പി രാജീവ് ആകും അത്തച്ചമയ പതാക വീശും.
തൃപ്പൂണിത്തുറ നഗരത്തിലൂടെ അതി ഗംഭീരമായ അത്തച്ചമയ ഘോഷയാത്ര നടക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയാണ് ഇത്തവണ അത്തച്ചമയ ഘോഷയാത്ര സംഘടിപ്പിക്കുന്നത്. അത്തം നഗറിൽ ഇന്നുമുതൽ പൊതുജനങ്ങൾക്കായി വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
അതേസമയം അത്തച്ചമയ ഘോഷയാത്രയോട് അനുബന്ധിച്ച് രാവിലെ 7 മണിമുതൽ വൈകിട്ട് 4 മണിവരെ തൃപ്പൂണിത്തുറ നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Discussion about this post