ഊണിനൊപ്പവും നെയ്‌ച്ചോറിനൊപ്പവും ബിരിയാണിക്കൊപ്പവും നമുക്ക് ചേർത്ത് കഴിക്കാൻ ഏറെ ഇഷ്ടമുള്ള ഒന്നാണ് തൈര് ചേർത്ത സലാഡ്. നെയ്‌ച്ചോറിന് മറ്റ് കറികൾ ഒന്നുമില്ലെങ്കിൽ പോലും തൈര് സലാഡ് ഉണ്ടെങ്കിൽ കുശാലായി അല്ലേ. ഏറെ ഗുണങ്ങൾ അടങ്ങിയതാണ് തൈര് എന്നത് കൊണ്ട് യാതൊരു പ്രശ്‌നവുമില്ല ഈ സലാഡ് കഴിക്കുന്നത് കൊണ്ടെന്ന് ചിന്തിച്ചെങ്കിൽ തെറ്റി.
എന്നാൽ കാര്യം അറിയാമോ? ആയുർവേദ വിധിപ്രകാരം ഉള്ളി ചേർത്ത തൈര് ആരോഗ്യത്തിന് അത്ര ശരിയല്ല എന്നാണ്. അതിനുമാത്രം എന്താണ് ഇത്ര പ്രശ്‌നമുള്ളൊരു ചേരുവ സലാഡിലുള്ളതെന്ന് സംശയം തോന്നാം.ഉള്ളി ചേർത്ത് തൈര് കഴിക്കുന്നത് നല്ലതല്ലെന്നാണ് ആയുർവേദത്തിൽ പറയുന്നത്. ആയുർവേദവിധി പ്രകാരം തൈരും ഉള്ളിയും വിരുദ്ധാഹാരമാണ്. തൈര് ശരീരത്തിന് തണുപ്പ് നൽകുമെങ്കിലും ഉള്ളി ചൂടാണ് നൽകുന്നത്. ഇവ രണ്ടും കൂടി കഴിക്കുന്നത് വാത-പിത്ത-കഫ ദോഷങ്ങൾക്ക് കാരണമാകുമെന്നാണ് പറയുന്നത്.
ഇത് പലരും സ്വീകരിക്കാറില്ലാത്തൊരു വാദം തന്നെയാണ് ഇത്. എന്നാൽ ആയുർവേദത്തോട് പ്രതിപത്തിയുള്ളവരെ സംബന്ധിച്ച് പിന്തുടരാമെന്ന് മാത്രം.അധികപേരിലും വിരുദ്ധാഹാരം നിസാരമായ പ്രശ്‌നങ്ങളേ സൃഷ്ടിക്കൂ, എന്നാൽ ചിലരിൽ വിരുദ്ധാഹാരം കാര്യമായ പ്രയാസങ്ങൾക്ക് ഇടയാക്കുമെന്നാണ് ആയുർവേദം ചൂണ്ടിക്കാട്ടുന്നത്
ദഹനക്കേട്, അസിഡിറ്റി, വയറുവീർക്കൽ തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും ഇത് കാരണമാകും. ചിലരിലാകട്ടെ വിരുദ്ധാഹാരം കഴിക്കുന്നത് ചർമ്മത്തിലെ അലർജികൾക്കും ചുണങ്ങ്, എക്സിമ, സോറിയാസിസ് എന്നിവയുൾപ്പെടെയുള്ളവയിലേക്ക് നയിക്കുമെന്നും ആയുർവേദം പറയുന്നു. ചില സന്ദർഭങ്ങളിൽ ഛർദ്ദിക്കും ഭക്ഷ്യവിഷബാധക്കും ഇത് കാരണമായേക്കും. ഉള്ളി ചെറുതായി ഒന്ന് മൂപ്പിച്ച ശേഷം തൈരിൽ ചേർത്താൽ ഒരു പരിധി വരെ പ്രശ്‌നങ്ങൾ കുറയ്ക്കാനാകുമെന്ന് പറയപ്പെടുന്നു
അതുപോലെ തന്നെമാംസം, മത്സ്യം തുടങ്ങിയ നോൺ-വെജിറ്റേറിയൻ ഭക്ഷണങ്ങൾക്കൊപ്പം തൈര് കഴിക്കുന്നത് നല്ലതല്ല. തൈരും മീനും ഒരുമിച്ച് കഴിക്കുന്നത് പലതരം രോഗങ്ങൾക്ക് കാരണമാകും.തൈരും മാമ്പഴവും ഒരുമിച്ച് കഴിക്കരുത്. മാമ്പഴത്തിനും തൈരിനും യഥാർത്ഥത്തിൽ ശരീരത്തിന് ദോഷകരമായ വ്യത്യസ്ത രുചികളും ഗുണങ്ങളുമുണ്ട്. മാങ്ങയും തൈരും ശരീരത്തിൽ ചൂടും തണുപ്പും ഉത്പാദിപ്പിക്കുന്നു, ഇത് ചർമ്മപ്രശ്നങ്ങൾ, ശരീരത്തിലെ വിഷാംശം തുടങ്ങി നിരവധി പ്രശ്നങ്ങൾക്ക് കാരണമാകും
Discussion about this post