തിരുവനന്തപുരം; മുഖ്യമന്ത്രിയുടെ പേര് ഇനി പൂരംകലക്കിയാണെന്ന് പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിൽ സിപിഎമ്മിനെ കുഴിച്ചുമൂടി വാഴ വച്ചിട്ടേ പിണറായി പോകൂ. മുകളിലിരിക്കുന്നവന്മാരെ സുഖിപ്പിക്കാൻ നോക്കുന്ന ഒറ്റ പോലീസുകാരനെയും വെറുതെ വിടില്ലെന്നു സതീശൻ പറഞ്ഞു.പി.ശശിയേയും എം.ആർ.അജിത്കുമാറിനേയും മാറ്റാൻ മുഖ്യമന്ത്രിക്ക് പേടിയാണെന്ന് വിഡി സതീശൻ പറഞ്ഞു.
സ്വർണ്ണ കടത്തുകാരും സ്വർണ്ണം പൊട്ടിക്കൽ സംഘവുമാണ് സെക്രട്ടറിയേറ്റ് നോർത്ത് ബ്ലോക്കിൽ ഉള്ളതെന്ന് കുറ്റപ്പെടുത്തിയ സതീശൻ ഇവർ ഇനിയും തുടർന്നാൽ സെക്രട്ടറിയേറ്റിന് ടയർ ഘടിപ്പിച്ച് കൊണ്ടുപോകുമെന്നും വിമർശിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഇനി അറിയപ്പെടാൻ പോകുന്നത് പൂരംകലക്കി വിജയൻ എന്നാണെന്നും പ്രതിപക്ഷ നേതാവ് രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി.
Discussion about this post