തിരുവനന്തപുരം: പ്രശസ്ത മേക്ക് അപ്പ് ആർട്ടിസ്റ്റ് ആണ് സീമ വീനീത്. സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്‌സ് ഉള്ള സീമ വിനീത് തന്റെ ജീവിതത്തിലെ സന്തോഷങ്ങളും വിഷമങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. എന്നാൽ, അത്തരത്തിലുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
അഞ്ച് മാസം മുമ്പായിരുന്നു സീമ വിനീതിന്റെ വിവാഹ നിശ്ചയം നടന്നത്. എന്നാൽ, ഇപ്പോൾ വിവാഹം കഴിക്കാനുള്ള തീരുമാനത്തിൽ നിന്നും പിൻമാറുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് സീമ. തികച്ചും വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് ഇരുവരും പിരിയാൻ തീരുമാനിച്ചതെന്ന് സീമ സോഷ്യൽ മീഡിയയിഉൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. ഇരുവരും പരസ്പര ബഹുമാനത്തോട് കൂടിയാണ് തങ്ങൾ പിരിയുന്നത്. തങ്ങളുടെ സ്വകാര്യത മനസിലാക്കാനും ബഹുമാനിക്കാനും അഭ്യർത്ഥിക്കുന്നുവെന്നും അവർ കുറിച്ചു.
‘ഒരുപാട് ആലോചിച്ചതിന് ശേഷം, പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കുന്നതിനിടയിൽ ഞങ്ങളുടെ മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി നിശാന്തും ഞാനും വിവാഹനിശ്ചയത്തിന്റെ അഞ്ച് മാസത്തെ ബന്ധത്തിന് ശേഷം വേർപിരിയാൻ തീരുമാനിച്ചു. ഈ ആഴത്തിലുള്ള വ്യക്തിപരമായി എടുത്ത തീരുമാനത്തിൽ ഞങ്ങളുടെ സ്വകാര്യത മനസിലാക്കാനും ബഹുമാനിക്കാനും ഞങ്ങൾ മാദ്ധ്യമങ്ങളോടും സുഹൃത്തുക്കളോടും ആരാധകരോടും ദയയോടെ അഭ്യർത്ഥിക്കുന്നു. ഞങ്ങൾ വേർപിരിഞ്ഞ്, അംഗീകരിച്ചുകൊണ്ട്, ഇത് പരസ്പരം മികച്ച തീരുമാനമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. നിങ്ങളുശട ധാരണയും പിന്തുണയും ഈ പ്രയാസകരമായ സമയത്ത് വളരെ അധികം വിനയപൂർവം നിങ്ങളെ അറിയിച്ചുകൊള്ളുന്നു’ സീമ വിനീത് കുറിച്ചു.
കഴിഞ്ഞ ഏപ്രിലിൽ ആയിരിരുന്നു സീമയും നിശാന്തും തമ്മിലുള്ള വിവാഹ നിശ്ചയം. ‘എന്റെ ഹൃദയം കവർന്നയാളെ കണ്ടെത്തി’ എന്ന ക്യാപ്ഷനോടെയാണ് സീമ വിവാഹനിശ്ച്ചയ വിവരം പങ്കുവച്ചത്. വിവാഹ നിശ്ച്ചയ ചിത്രങ്ങളും പങ്കുവച്ചിരുന്നു. ഇതിന് പിന്നീടും സീമ നിശാന്തിനോടൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post