തൃശൂർ: തൃശൂരിലെ പ്രശസ്ത തിയേറ്റർ ഉടമ ഡോ.ഗിരിജ ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി ഷാൾ അണിയിച്ചാണ് ഗിരിജയെ ബിജെപിയിലേക്ക് സ്വീകരിച്ചത്.ലോക് സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ്, സുരേഷ് ഗോപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് തിയറ്ററിൽ സുരേഷ് ഗോപിയുടെ ‘ഗരുഡൻ’ എന്ന സിനിമയുടെ പ്രത്യേക ഷോ ഡോ.ഗിരിജ നടത്തിയിരുന്നു.
കേരളത്തിൽ ഒരു സ്ത്രീ പോലും തിയറ്റർ ബിസിനസിൽ ഇല്ലാതിരുന്ന കാലത്താണ്, ഗിരിജ തിയറ്റർ നവീകരിച്ച് ഒരു ഫാമിലി തിയറ്റർ ആക്കാൻ അവർ തീരുമാനിച്ചതും അത് നടപ്പാക്കിയതും. സ്റ്റേഡിയം സിറ്റിങ്, റിക്ലൈനർ സീറ്റ് തുടങ്ങിയവ തൃശൂരിൽ ആദ്യമായി കൊണ്ട് വന്നത് ഡോക്ടർ ഗിരിജ പുതുക്കിയെടുത്ത ഗിരിജ തിയറ്ററിലാണ്. ജനപ്രിയസിനിമകൾ പ്രദർശിപ്പിച്ചു തൃശൂരിലെ ഒരു ഫാമിലി തിയറ്റർ ആക്കി ഗിരിജാ തിയറ്ററിനെ മാറ്റിയെടുത്തത്.
ഓൺലൈൻ ബുക്കിങ് സൈറ്റുകളിലൂടെ ടിക്കറ്റുകൾക്ക് ടാക്‌സ് ഉൾപ്പെടെ അധിക തുക നൽകേണ്ടതിനാൽ ഗിരിജാ തീയേറ്ററിലെ ടിക്കറ്റ് ബുക്കിങ് വാട്‌സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും മാറ്റിയത് മുതലാണ് തീയേറ്റർ ഉടമയായ ഗിരിജ സൈബർ ആക്രമണം നേരിട്ട് തുടങ്ങിയത്. ടിക്കറ്റ് ബുക്കിങ്ങിന് ഉപയോഗിക്കുന്ന ഫേസ്ബുക്ക് അക്കൗണ്ടുകൾ റിപ്പോർട്ട് ചെയ്ത് പല തവണ പൂട്ടിച്ചു.
Discussion about this post