തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്ത് ശക്തമായ മഴ ലഭിക്കുമെന്ന് സൂചന. ഒരാഴ്ച സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഇതോടെ ഓണാഘോഷം താറുമാറാകുമോ എന്ന ആശങ്കയിലാണ് ആളുകൾ.
വടക്കൻ ബംഗാൾ ഉൾക്കടലിൽ നിലവിൽ ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീന ഫലമായി വ്യാപക മഴയാണ് സംസ്ഥാനത്ത് ദിവസങ്ങളായി അനുഭവപ്പെടുന്നത്. വരും മണിക്കൂറുകളിൽ ഈ ന്യൂനമർദ്ദം ശക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമർദ്ദം ആകും. ഇത് കേരളത്തിൽ മഴ ശക്താമാകാൻ കാരണം ആകും.
വരുന്ന ഏഴ് ദിവസം സംസ്ഥാനത്ത് മഴ ലഭിക്കുമെന്നാണ് നിലവിലെ പ്രവചനം. ഇത് കണക്കാക്കുമ്പോൾ ഉത്രാട ദിനമായ ശനിയാഴ്ച വരെ മഴ പ്രതീക്ഷിക്കാം. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ തുടർന്നുള്ള ദിവസങ്ങളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സാദ്ധ്യത കാണുന്നുണ്ട്. അതിനാൽ തിരുവോണ ദിനത്തിലും ഇതിന് ശേഷമുള്ള ദിവസങ്ങളിലും മഴ ലഭിച്ചേക്കാം.
വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായാണ് ന്യുനമർദ്ദം സ്ഥിതിചെയ്തിരുന്നത്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദമായി ഇതിപ്പോൾ ശക്തി പ്രാപിച്ചു. വടക്കു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം ഇന്ന് വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ, തീരത്തിന് സമീപം തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിക്കാനാണ് സാദ്ധ്യതയെന്നാണ് അറിയിപ്പ്.
Discussion about this post