സുഗന്ധവ്യഞ്ജനങ്ങളാലും ഔഷധസസ്യങ്ങളാലും സമ്പന്നമാണ് നമ്മുടെ നാട്. ഇതിൽ നമ്മൾ അത്രയൊന്നും പ്രധാന്യം നൽകാത്ത വസ്തുവാണ് കരിഞ്ചീരകം. നൈജെല്ല സറ്റൈവ എന്നറിയപ്പെടുന്ന കരിഞ്ചീരകത്തിന്റെ ആരോഗ്യപരമയാ ഗുണങ്ങളെക്കുറിച്ച് പലരും അജ്ഞരാണെന്നതാണ് വാസ്തവം. ഇത് പല രോഗങ്ങൾക്കുമുള്ള നല്ലൊരു മരുന്നാണ്. ജീവിത ശൈലീ രോഗങ്ങൾക്കും തടി കുറയ്ക്കാനുമെല്ലാം ഏറെ നല്ലതാണ് കരിഞ്ചീരകം. മരണമൊഴികെ എല്ലാ രോഗങ്ങൾക്കുമുള്ള മരുന്നാണിതെന്നു പൊതുവേ പറയപ്പെടുന്നു. അനുഗ്രഹത്തിന്റെ വിത്തെന്നും ഇതെക്കുറിച്ചു പരാമർശമുണ്ട്.
തൈമോക്വീനോൺ എന്ന ബയോ ആക്ടീവ് ഘടകം അടങ്ങിയ ഒന്നാണ് ഇത്.പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണ്പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണ് കരിഞ്ചീരകം. ദിവസം രണ്ട് ഗ്രാം വീതം കരിജീരകം കഴിക്കുന്നത് ഗ്ലൂക്കോസ്, ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും, ബീറ്റ സെൽ പ്രവർത്തനം വർദ്ധിപ്പിക്കാനും, ഗ്ലൈകോസിലേറ്റഡ് ഹീമോഗ്ലോബിൻ (HbA1c)കുറയ്ക്കാനും ഫലപ്രദമാണ്.
മോണ രോഗങ്ങൾക്ക് ഇത് നല്ലൊരു പരിഹാരമാണ്. പല്ലിനെ ശക്തിപ്പെടുത്തുവാൻ ഇത് ഏറെ നല്ലതാണ്. ടോൺസിൽ, തൊണ്ടവീക്കം എന്നിവയ്‌ക്കൊപ്പമുള്ള തീവ്രമായ ടോൺസില്ലോഫാരിൻജിറ്റിസിന് കരിംജീരകം ഫലപ്രദമാണെന്ന് പഠനങ്ങൾ കാണിക്കുന്നു.
കരിഞ്ചീരകത്തിൽ അടങ്ങിയിരിക്കുന്ന തൈമോക്വിനോൺ ആന്റിഓക്സിഡന്റ് ആണ്.ഈ സംയുക്തം രോമകൂപങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും തലയോട്ടി ആരോഗ്യകരമായി നിലനിർത്തി മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.കരിഞ്ചീരകത്തിൽ അടങ്ങിയിരിക്കുന്ന തൈമോക്വിനോൺ ആന്റിഓക്സിഡന്റ് ആണ്.ഈ സംയുക്തം രോമകൂപങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും തലയോട്ടി ആരോഗ്യകരമായി നിലനിർത്തി മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.
കരിംജീരകം ടോൺസിൽ, തൊണ്ടവീക്കം എന്നിവയ്‌ക്കൊപ്പമുള്ള ടോൺസില്ലോഫാരിൻജിറ്റിസിന് ഫലപ്രദമാണെന്ന് പഠനങ്ങൾ കാണിക്കുന്നു. ബ്രെയിൻ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഇത്. ഓർമ ശക്തിയ്ക്കും ബുദ്ധി ശക്തിയ്ക്കും 1 സ്പൂൺ കരിഞ്ചീരക തൈലം പുതിനയിട്ടു തിളപ്പിച്ച വെള്ളത്തിൽ ചേർത്തു കുടിയ്ക്കാം. കരിംജീരകത്തിലെ തൈമോക്വിനോൺ എന്ന ഘടകം പാർക്കിൻസൺസ്, ഡിമെൻഷ്യ രോഗങ്ങളിൽ ന്യൂറോണുകളെ വിഷമുക്തമായി സംരക്ഷിയ്ക്കുന്ന ഒന്നു തന്നെയാണ്.
മൺസൂൺ കാലത്തെ ചർമ്മ പ്രശ്നങ്ങൾക്ക് ഉത്തമപരിഹാരമാണ് കരിഞ്ചീരകം. സോറിയാസിസ് അല്ലെങ്കിൽ മുഖക്കുരു ഉണ്ടെങ്കിൽ കരിഞ്ചീരകം നിങ്ങളെ സഹായിക്കും. ആന്റി ബാക്ടീരിയൽ, ആന്റി മൈക്രോബയൽ, ആന്റി വൈറൽ, ആന്റി ഫംഗൽ, ആന്റി പാരാസൈറ്റിക് പ്രോപ്പർട്ടികൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഈ ചർമ്മപ്രശ്നങ്ങൾക്കെതിരെ ഇത് ഫലപ്രദമാണെന്ന് വിശ്വസിക്കപ്പെടുന്നു.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഏജന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.ഭക്ഷണത്തിൽ കരിഞ്ചീരകം ഉൾപ്പെടുത്തുന്നത് തൈറോയ്ഡ് നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കും.
Discussion about this post