ന്യൂയോർക്ക്: ആപ്പിളിന്റെ ഐഫോൺ 16 സീരീസിനായുള്ള കാത്തിരിപ്പ് അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഐഫോണിന്റെ മെഗാ ലോഞ്ച് ഇവന്റ് ആയ ‘ഗ്ലോടൈം’ ഇന്ന് രാത്രി ഇന്ത്യൻ സമയം 10.30ന് തുടങ്ങും. പുത്തൻ ഐഫോൺ സീരീസിൽ കമ്പനി ഒരുക്കിയിരിക്കുന്ന സർപ്രൈസിനായി ഉറ്റുനോക്കുകയാണ് ടെക് ലോകം.
അതിശയിപ്പിക്കുന്ന അപ്‌ഡേറ്റുകളാണ് ഐഫോൺ 16നിൽ ആപ്പിൾ ഒരുക്കിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, എഫോൺ 16 പ്ലസ് പ്രോ, ഐഫോൺ 16 പ്ലസ് പ്രോ മാക്‌സ് എന്നിവയാണ് മെഗാ ലോഞ്ച് ഇവന്റിൽ അവതരിപ്പിക്കുക.
ഫോണിന്റെ ക്യാമറ ഫീച്ചേഴ്‌സിനെ കുറിച്ചുള്ള വിവരങ്ങൾ ഇതിനകം പുറത്തു വന്നിരുന്നു. പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം, ഐഫോൺ 16, ഐഫോൺ 16 പ്ലസ് എന്നിവയിൽ ഡ്യുവൽ ബാക്ക് ക്യാമറ സജീകരണം അവതരിപ്പിക്കും. മുൻ മോഡലുകൾക്ക് സമാനമായ രീതിയിൽ തന്നെയായിരിക്കും എങ്കിലും ചില അപ്‌ഡേഷനുകൾ ക്യാമറയിൽ വരുത്തുമെന്നാണ് വിവരം.
ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നീ മോജലുകൾക്ക് കൂടുതൽ കാര്യമായ അപ്‌ഡേഷനുകൾ പ്രതീക്ഷിക്കുന്നുണ്ട്. മുൻ മോഡലുകൾക്ക് സമാനമായ രീതിയിലുള്ള ഡിസൈൻ ആയിരിക്കുമെങ്കിലും പ്രോ െൈലനപ്പ് ട്രിപ്പിൾ ക്യാമറ സജീകരണം തുടരും. ഐഫോൺ 16 സീരീസിലുടനീളം പ്രതീക്ഷിക്കുന്ന മറ്റൊരു ക്യാമറ ഫീച്ചർ അപ്‌ഡേഷൻ പുതിയ കാപ്ച്ചർ ബട്ടൻ സജീകരിക്കുന്നു എന്നതാണ്. ഈ അപ്‌ഡേഷൻ വരുന്നതോടെ, ഉപയോക്താക്കൾക്ക് അവരുടെ ഫോട്ടോഗ്രഫിയിൽ കൂടുതൽ നിയന്ത്രണം ലഭിക്കും. ഫോട്ടോ എടുക്കുമ്പോൾ, ഫോക്കസ് ചെയ്യാനും സൂം ചെയ്യാനും ഈ കാാപ്ച്ചറ ബട്ടൻ വഴി സാധിക്കുമെന്നാണ് വിവരം.
ക്യാമറ വിവരങ്ങൾ ചോർന്നെങ്കിലും ഇതിന്റെ കൃത്യത എത്രമാത്രമാണെന്ന് ഐഫോൺ അവതരിപ്പിക്കുമ്പോൾ മാത്രമാണ് മനസിലാക്കാൻ സാധിക്കുക. മറ്റ് ഫീച്ചറുകളും കമ്പനി സർപ്രൈസ് ആയിത്തന്നെ വച്ചിരിക്കുകയാണ്. പുത്തൻ ഐഫോൺ 16 സീരീസ് ഫോൺ പ്രേമികൾക്ക് ഒരു നവ്യാനുഭവം തന്നെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post