തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രപരിസരത്ത് മാംസം പാകം ചെയ്തതായി പരാതി. ക്ഷേത്രത്തിൽ എത്തിയ ഭക്തരാണ് ഇതുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന് പരാതി നൽകിയത്. ക്ഷേത്രപരിസരത്ത് ചിക്കൻ കറി വയ്ക്കുന്ന ദൃശ്യങ്ങൾ ഭക്തർ മൊബൈൽ ഫോണുകളിൽ പകർത്തിയിട്ടുണ്ട്.
ദേവസ്വത്തിന്റെ പാഞ്ചജന്യം അനക്‌സിലെ കരാർ തൊഴിലാളികളാണ് ചിക്കൻ കറി വെച്ചത്. സ്ഥിരമായി ഇവിടെ നിന്നും മാംസത്തിന്റെ ഗന്ധം ഭക്തർക്ക് അനുഭവപ്പെട്ടിരുന്നു. ഇതോടെ ഭക്തർ നേരിട്ടെത്തി പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് തൊഴിലാളികൾ ചിക്കൻ കറി വയ്ക്കുന്നതായി കണ്ടത്. ഉടനെ വിവരം ദേവസ്വം ബോർഡ് അധികൃതരെ അറിയിക്കുകയായിരുന്നു.
എന്നാൽ പരാതി കിട്ടിയിട്ടും ദേവസ്വം ബോർഡ് നടപടി സ്വീകരിച്ചില്ലെന്നാണ് ഭക്തർ പറയുന്നത്. സംഭവത്തിൽ ഭക്തരിൽ നിന്നും ശക്തമായ വിമർശനവും പ്രതിഷേധവും ഉയരുന്നുണ്ട്. അനക്‌സിലെ ഗ്രൗണ്ട് ഫ്‌ലോറിലാണ് തൊഴിലാളികൾക്കായി ചിക്കനും ഉരുളക്കിഴങ്ങും ചേർത്ത് കറിയുണ്ടാക്കിയത്.
Discussion about this post