സ്ത്രീകളെ പോലെ തന്നെ പുരുഷന്മാർക്കും മുടി കൊഴിച്ചിൽ അനുഭവപ്പെടാറുണ്ട്. യഥാർത്ഥത്തിൽ പുരുഷന്മാരിലാണ് ഈ മുടി കൊഴിച്ചിൽ വലിയ പ്രശ്‌നം ഉണ്ടാക്കുന്നത്. മുടി കൊഴിച്ചിൽ അതിവേഗം പുരുഷന്മാരിൽ കഷണ്ടി ഉണ്ടാക്കുന്നു. എന്നാൽ പുരുഷന്മാർ വിഷമിക്കേണ്ടതില്ല. അൽപ്പമൊന്ന് ശ്രദ്ധിച്ചാൽ ഈ പ്രശ്‌നം പരിഹാരിക്കാവുന്നതേയുള്ളു. അതിനുള്ള മാർഗ്ഗങ്ങൾ എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം.
നെല്ലിക്ക ഉപയോഗിച്ച് പുരുഷന്മാരുടെ മുടി കൊഴിച്ചിലിന് പരിഹാരം കാണാം. നെല്ലിക്ക മുടിയ്ക്ക് പൊതുവെ ഉത്തമം ആണ്. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ വിറ്റാമിനുകൾ, ധാധുക്കൾ എന്നിവ തലമുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തും. നെല്ലിക്കയും തൈരും കൂടി ചേർത്ത് തേയ്ക്കുന്നതും വളരെ ഉത്തമമാണ്. രണ്ട് നെല്ലിക്ക കുരുകളഞ്ഞ ശേഷം കുറച്ച് തൈര് ചേർത്ത് അരച്ച് എടുക്കാം. ഈ പാക്ക് തലയിൽ ഇടുന്നത് മുടി കൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും.
മുടിയുടെ ആരോഗ്യത്തിനായി സ്ത്രീകൾ പ്രധാനമായും ഉപയോഗിക്കുന്ന ഒരു വസ്തുവാണ് ഉലുവ. മുടികൊഴിച്ചിലിന് പരിഹാരമായി ഉലുവ പുരുഷന്മാർക്കും ഉപയോഗിക്കാം. രാത്രി ഉലുവ വെറും വെള്ളത്തിലോ അല്ലെങ്കിൽ കഞ്ഞിവെള്‌ലത്തിലോ ഇട്ട് കുതിർത്ത ശേഷം എടുത്ത് കുഴമ്പ് രൂപത്തിൽ അരച്ചെടുക്കാം. ഇതിന് ശേഷം തലയിൽ തേയ്ക്കാം. 20 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകാം.
പുരുഷന്മാർക്ക് മുടി കൊഴിച്ചിൽ പരിഹരിക്കാൻ ഉള്ളി നീര് ഉപയോഗിക്കാവുന്നതാണ്. രണ്ട് ഉള്ളി തൊലി കളഞ്ഞ് വൃത്തിയാക്കി എടുക്കുക. ഇതിന് ശേഷം ഇവ മുറിച്ച് മിക്‌സിയിൽ ഇട്ട് അടിച്ചെടുക്കുക. ഈ നീര് തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിക്കാം. 30 മിനിറ്റ് നേരം ഇത് വച്ച ശേഷം തല വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴികി കളയാം. ആഴ്ചയിൽ രണ്ട് മൂന്നോ തവണ ഇങ്ങനെ ചെയ്താൽ മുടി കൊഴിച്ചിൽ മാറും.
പുരുഷന്മാരിലെ മുടി കൊഴിച്ചിൽ മാറാൻ കറ്റാർവാഴ ഉപയോഗിക്കാം. ഇതിൽ പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇതാണ് മുടി വളർച്ചയെ സഹായിക്കുന്നത്. കറ്റാർവാഴ ജെൽ നേരിട്ട് തലയോട്ടിയിൽ തേയ്ക്കാം. അല്ലെങ്കിൽ കറ്റാർവാഴയും കുതിർത്ത ഉലുവയും ചേർത്ത് അരച്ച് തേയ്ക്കുന്നതും മുടി കൊഴിച്ചിൽ തടയും.
Discussion about this post