തിരുവനന്തപുരം: തിരുവനന്തപുരത്തെ കുടിവെള്ള പ്രശ്‌നത്തിൽ പ്രതികരിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. തൊട്ടതിനും പിടിച്ചതിനുമെല്ലാം അവധിയല്ല, പകരം, കാര്യക്ഷമതയുള്ള ഭരണമാണ് തിരുവനന്തപുരത്തിന് ആവശ്യം. തലസ്ഥാനത്തെ ജനങ്ങൾ അതാണ് ആഗ്രഹിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തിരുവനന്തപുരത്തിന് വേണ്ടത് കാര്യക്ഷമതയുളള ഭരണമാണ്. എപ്പോഴൊക്കെ, ഇൻഡി സഖ്യം ഭരിക്കുന്നുവോ അപ്പോഴൊക്കെ, ഭരണനിർവഹണം ഇല്ലാതാവുകയും മുഴുവൻ സമയവും രാഷ്ട്രീയവും അഴിമതിയും മാത്രം നടക്കുകയും ചെയ്യുന്നു. വെള്ളമില്ലെങ്കിൽ അവധി, മഴ പെയ്ത് വെള്ളക്കെട്ടുണ്ടായാലും അവധി എന്നതാണ് തിരുവനന്തപുരത്തിന്റെ അവസ്ഥയെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം
കോർപറേഷൻ ഭരിക്കുന്ന സിപിഎമ്മിന്റെ പിടിപ്പുകേട് മൂലം ദുരിതം അനുഭവിക്കുന്നത് തിരുവനന്തപുരത്തെ സാധാരണ ജനങ്ങളാണ്. ഇത് മറക്കാനും പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുമായി അവർ വിദ്യാലയങ്ങൾക്ക് അവധി നൽകുന്നു. വെള്ളമില്ലെങ്കിൽ അവധി.. മഴ പെയ്ത് വെള്ളക്കെട്ടുണ്ടായാലും അവധി… ഇതാണവസ്ഥ!
എവിടെയൊക്കെ ഇന്തി സഖ്യമുണ്ടോ അവിടെയെല്ലാം ഭരണനിർവ്വഹണം അപ്രത്യക്ഷമാവുകയും അനാവശ്യ രാഷ്ട്രീയവും അഴിമതിയും സാധാരണമാവുകയും ചെയ്യുന്നുവെന്നതോർക്കുക. കൃത്യമായ ഭരണനിർവഹണം നടത്തുന്ന ഒരു സർക്കാരാണ് തിരുവനന്തപുരത്തിന് ആവശ്യം.
90 വർഷം പഴക്കുള്ള, ചെളി നിറഞ്ഞ കുടിവെള്ള പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിക്കണം. ദീർഘകാല ആസൂത്രണവും പ്രതികരണശേഷിയുള്ള ഒരു മുനിസിപ്പൽ കോർപ്പറേഷനാണ് ഇന്ന് തിരുവനന്തപുരത്തിന് വേണ്ടത്.
Discussion about this post