കാൻസർ രോഗികളുടെ എണ്ണത്തിൽ ക്രമാധീതമായ ഉയർച്ചയാണ് സമീപ വർഷങ്ങളിലായി ഉണ്ടായിട്ടുള്ളത്. ഓരോ വർഷവും ഒന്നര ദശലക്ഷത്തോളം പേരാണ് രോഗബാധിതരാകുന്നത്. വർഷം തോറും 7,20,000 പേരാണ് രക്താർബുദം മൂലം മരിക്കുന്നത്.
അസ്ഥിമജ്ജയിൽ ഉണ്ടാകുന്ന ഒരുതരം അർബുധമാണ് രക്താർബുധം അല്ലെങ്കിൽ ബ്ലഡ് കാൻസർ. അസ്ഥിമജ്ജയിൽ ശ്വേതരക്താണുവിന്റെ അമിത ഉത്പാദനം നടക്കുമ്പോഴാണ് അർബുദത്തിന് കാരണമാകുന്നത്. ഇത്തരം രോഗികളിൽ അസാധാരണ രക്ത കോശങ്ങൾ സാധാരണ രക്ത കോശങ്ങളേക്കാൾ അമിതമാകുകയും ഇത് ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.
തുടക്കത്തിൽ തന്നെ കണ്ടുപിടിക്കുക എന്നതാണ് ഏതൊരു അർബുദ ചികിത്സയിലും ഏറ്റവും നിർണായകമായ കാര്യം. രക്താർബുദത്തിലും ഏറ്റവും വേഗം രോഗം കണ്ടുപിടിച്ചാൽ, ഒരു പരിധി വരെ, നമുക്ക് ചികിത്സക്ക് സാധ്യത കൂടുതലാണ്. അതിന് ആദ്യം വേണ്ടത് രക്താർബുദത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് മനസിലാക്കണം എന്നതാണ്.
എന്തൊക്കെയാണ് രക്താർബുദത്തിന്റ ലക്ഷണങ്ങൾ എന്ന് നോക്കാം..
അകാരണമായി ശരീരഭാരം കുറയുക, അകാരണമായ രക്തശ്രാവം, മുഴകളും വീക്കവും, ശ്വാസമെടുക്കാൻ പ്രയാസം, ഉറക്കത്തിൽ അമിതമായി വിയർക്കുക, അണുബാധ, ഇടക്കിടെ പനി വരുക, ചർമത്തിൽ ചൊറിച്ചിൽ, അണുബാധ, എല്ലുകൾ, സന്ധികൾ, ഉദരം, എന്നിവയിൽ വേദന, ക്ഷീണം, വിളർച്ച എന്നിവയാണ് രക്താർബുദത്തിന്റെ ലക്ഷണങ്ങൾ.
Discussion about this post