മറ്റേത് രാജ്യത്തെയും പോലെ ഗതാഗത നിയമങ്ങൾ കർശനമാണ് ഇന്ത്യയിലും. പല നിയമങ്ങളും പലരും അറിയാൻ ശ്രമിക്കാത്തതിനാൽ പിഴ വരുമ്പോളെ കാര്യമറിയൂ. അത്തരത്തിൽ നമുക്ക് പണി തരുന്നചില നിയമങ്ങളെ കുറിച്ചറിയാം.
നമ്മളിൽ പലരും അപരിചിതർക്ക് ഒരിക്കൽ എങ്കിലും ലിഫ്റ്റ് നൽകിയവരായിരിക്കും.കുറഞ്ഞപക്ഷം സ്‌കൂൾ പരിസരത്തു നിന്ന് കൈ നീട്ടുന്ന വിദ്യാർഥികൾക്കെങ്കിലും ലിഫ്റ്റ് കൊടുക്കാത്തവരുണ്ടാകില്ല. എന്നാൽ അപരിചിതർക്ക് വാഹനത്തിൽ ലിഫ്റ്റ് നൽകിയതിൻറെ പേരിൽ ട്രാഫിക് പോലീസിൻറെ ശിക്ഷാനടപടികൾക്ക് ഇരയാകേണ്ടി വരുമോ ? അതെ എന്നാണ് ഉത്തരം.
മുൻപരിചയമില്ലാത്തവർക്ക് ലിഫ്റ്റ് നൽകുന്നത് ഇന്ത്യൻ വാഹന നിയമപ്രകാരം കുറ്റമാണ്. ഭൂരിഭാഗം പേർക്കും അറിവില്ലാത്ത കുറ്റമാണിത്. ആരെങ്കിലും അപരിചിതർക്ക് ലിഫ്റ്റ് നൽകിയാൽ വാഹനം പിടിച്ചെടുക്കാൻ വരെ അധികൃതർക്ക് നിയമപരമായി അധികാരമുണ്ട്. സ്വകാര്യ വാഹനങ്ങൾ ടാക്സിയായി ഓടുന്നത് തടയാനാണ് ഇത്തരം നിയമങ്ങൾ നിർമിച്ചിരിക്കുന്നത്. ഇതിനൊപ്പം വാഹനം മോഷണം പോകാനുള്ള സാധ്യത കുറക്കുകയും ലക്ഷ്യമാണ്.ഗതാഗത നിയമം 66/192 അനുസരിച്ചാണ് പിഴ ഈടാക്കുക. ടാക്‌സി പെർമിറ്റ് ഇല്ലാത്ത സ്വകാര്യ വാഹനത്തിൽ അപരിചിതരെ കയറ്റുന്നതിന് പിഴ ശിക്ഷ വിധിച്ചിട്ടുള്ള വകുപ്പാണ് 66/192. രോഗം, അപകടം പോലുള്ള അടിയന്തര സന്ദർഭങ്ങളിൽ സെക്ഷൻ 66 നിയമത്തിൽ ഇളവു ലഭിക്കും.
ഒറ്റപ്പെട്ട റോഡുകളിൽ ലിഫ്റ്റ് ആവശ്യപ്പെട്ടുള്ള ആസൂത്രിത ആക്രമണങ്ങൾ ചെറുക്കുകയാണ് നിയമത്തിന്റെ പരമമായ ലക്ഷ്യം. ഇതിനു പുറമെ സ്വകാര്യ വാഹനങ്ങൾ ടാക്സിയായി ഉപയോഗിച്ചു വാണിജ്യ നികുതി വെട്ടിക്കാൻ ശ്രമിക്കുന്നവർക്കും നിയമം തടയിടും.
അതുപോലെ തന്നെ ചെന്നൈയിൽ ഉള്ള നിയമമാണ്. അപരിചിതർക്ക് വാഹന ഉടമ വാഹനം കൈമാറുന്നതിനെതിരെയുള്ള നിയമം. വാഹനമോഷണം വ്യാപകമായപ്പോൾ പലപ്പോഴും മോഷ്ടാക്കൾ മോഷ്ടിച്ച വാഹനം സുഹൃത്തുക്കളുടേയോ ബന്ധുക്കളുടേയോ ആണെന്ന് പറഞ്ഞ് രക്ഷപ്പെട്ടതോടെയാണ് ഇത്തരമൊരു നടപടിയിലേക്ക് അധികൃതർ കടന്നത്. അപരിചിത വാഹനം ഓടിച്ചാൽ ഡ്രൈവർ പിഴയൊടുക്കുകയും വേണ്ടിവന്നാൽ ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്യേണ്ടി വരുന്ന കുറ്റമാണ്.
Discussion about this post