എറണാകുളം: മമ്മൂട്ടിയുമൊത്തുള്ള ലൊക്കേഷനിലെ രസകരമായ നിമിഷങ്ങൾ വച്ച് നടി നിഖില വിമൽ. സെറ്റിൽ വച്ച് തമാശയായി റാഗിംഗ് ചെയ്യുക മമ്മൂട്ടിയുടെ ഒരു ശീലമാണെന്ന് നിഖില വിമൽ പറഞ്ഞു. ഒരിക്കൽ സെറ്റിൽ വച്ച് പല തവണ തന്നെ നടത്തിയിട്ടുണ്ടെന്നും നിഖില പറഞ്ഞു. ഒരു എഫ്എം ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടിയെ കുറച്ച് നിഖില പറഞ്ഞത്.
ഒരിക്കൽ, ലൊക്കേഷനിൽ വച്ച് തന്നോട് കണ്ണ് കാണാത്ത ആളെപ്പോലെ അഭിനയിച്ചു കാണിക്കാൻ പറഞ്ഞു. ഒരു തവണ നടന്നപ്പോൾ പല തവണ നടത്തിച്ചു. ഒടുവിൽ തനിക്ക് വയ്യെന്ന് പറഞ്ഞ് ഇരിക്കുകയായിരുന്നു. മമ്മൂട്ടിക്ക് എല്ലാം ഒരു തമാശയാണെന്നും നിഖില പറഞ്ഞു.
‘കണ്ണു കാണാത്ത ഒരാളുടെ റോൾ നിനക്ക് കിട്ടിയാൽ എങ്ങനെയാണ് ചെയ്യുകയെന്ന് ഒരു ലൊക്കേഷനിൽ വച്ച് മമ്മൂട്ടി എന്നോട് ചോദിച്ചു. കണ്ണ് കാണാത്ത ഒരാളായ തന്നെ അഭിനയിക്കും എന്ന് ഞാനപ്പോൾ മമ്മൂക്കക്ക് മറുപടി കൊടുത്തു. എന്നാൽപിന്നെ അങ്ങനെ ഒന്ന് അഭിനയിച്ചു കാണിക്കാനായി മമ്മൂക്ക. അവിടെ നിന്നും കണ്ണു കാണാത്ത ആളെ പോലെ നടന്നു വരാൻ പറഞ്ഞു. എന്നാൽ ഞാൻ നടന്നുവരുമ്പോൾ അറിയാതെ ആരെയെങ്കിലും നോക്കിപോവും. നീ എങ്ങനെയാണ് അവരെ നോക്കുന്നത്? നിനക്ക് കണ്ണുകാണില്ലല്ലോ എന്ന് അപ്പോൾ മമ്മൂട്ടിചോദിക്കും. വീണ്ടും നടക്കാൻ പറയും. അന്ന് എന്നെ അങ്ങനെ കുറേ തവണ നടത്തിച്ചിട്ടുണ്ട്. ഒടുവിൽ എനിക്ക് മതിയായി. എന്നെക്കൊണ്ട് ഇനി പറ്റില്ല. വയ്യെന്നും പറഞ്ഞ് ഞാൻ അവിടെ പോയി ഇരിക്കുകയായിരുന്നു’- നിഖില വ്യക്തമാക്കി.
നമ്മളെ ബുദ്ധിമുട്ടിക്കുന്ന കാര്യം എല്ലം മമ്മൂക്കയ്ക്ക് തമാശയാണ്. അത് ഫൺ ആണെന്ന് നമുക്ക് മനസിലാകും. അത് റാഗിംഗ് ഒന്നുമല്ല. ഞാൻ കുറച്ച് കൂനിയാണ് നടക്കുക. അതു കാണുമ്പോൾ അദ്ദേഹത്തിന് എന്നെ വീണ്ടും വീണ്ടും നടത്തിക്കാൻ നോക്കും. അങ്ങനെ കുറേ തവണ എന്നെ നടത്തിച്ചിട്ടുണ്ട്’ നിഖില കൂട്ടിച്ചേർത്തു.
Discussion about this post