പല്ലുകളെ നിസ്സാരമായി കാണാതെ ശ്രദ്ധയോടെ പരിചരിച്ചില്ലെങ്കിൽ അവ പലപ്പോഴും കാരണമാകാവുന്ന രോഗങ്ങളിലേക്ക് നയിക്കും എന്നാണ് പുതിയ ചില പഠനങ്ങൾ വ്യക്തമാക്കുന്നത്. പല്ലുകളിൽ കാണപ്പെടുന്ന ബാക്ടീരിയ ഹൃദയാഘാതത്തിനും മറ്റ് ഹൃദയ രോഗങ്ങൾക്കും കാരണമാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ദീർഘകാലം ചികിത്സിച്ചില്ലെങ്കിൽ, ഇത് ഗുരുതരമായ ഹൃദയപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും ദന്തരോഗ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
പല്ലുകളുടെയും മോണകളുടെയും ആരോഗ്യം ശരിയായ വിധം സംരക്ഷിച്ചില്ലെങ്കിൽ വായിലൂടെ ഹൃദയത്തെ ബന്ധിപ്പിക്കുന്ന സിരകളിൽ തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ളതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇത് ഹൃദയാഘാതത്തിനും മറ്റ് ഹൃദ്രോഗങ്ങൾക്കും വഴി വയ്ക്കുന്നതാണ്.
ഉമിനീർ വഴിയാണ് പല്ലുകളിലെ ബാക്ടീരിയ ഹൃദയ ഗ്രന്ഥികളിലേക്ക് എത്തുന്നത്. ശ്രദ്ധിക്കാതിരുന്നാൽ ഇത് ഹൃദയ സംബന്ധമായ ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാകും. പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ആറ് മാസത്തിലോ വർഷത്തിലോ ഒരിക്കൽ നിങ്ങളുടെ ദന്തരോഗവിദഗ്ദ്ധനെ സന്ദർശിക്കേണ്ടത് അനിവാര്യമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Discussion about this post