സീരിയലുകളിലൂടെയും ടിവി ഷോകളിലൂടെയും മലയാളികൾക്ക് ഏശറ സുപരിചിതയായ താരമാണ് അനുമോൾ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമാ മേഖലയിലെ നിരവധി പേർ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ലൊക്കേഷനിൽ വച്ച് തനിക്കുണ്ടായ ദുവരനുഭവം തുറന്നുപറയുകയാണ് അനുമോൾ.
താനും അമ്മയും കൂടിയായിരുന്നു ഷൂട്ടിന് പോയിരുന്നത്. ആദ്യമൊക്കെ അച്ഛന കാറിൽ കൊണ്ടാക്കുമായിരുന്നു. പിന്നീട് അതിന് അച്ഛന് കഴിയാതെ വന്നതോടെ, തങ്ങൾ ബസിൽ പോയിതുടങ്ങി. രാത്രി വൈകി ഷൂട്ട് ഉണ്ടാകാണ്ട്. എന്നാൽ, ഷൂട്ട് കഴിഞ്ഞാലും രാത്രി 11 മണിയും 12 മണിയും വരെയെല്ലാം സെറ്റിലെ ആളുകൾ അവിടെ തന്നെ പിടിച്ചിരുത്തും. എന്തിനാണ് അവർ തങ്ങളെ അവിടെ ഇരുത്തുന്നത് എന്ന് അറിയില്ലെന്നും അനു പറയുന്നു.
‘അന്നത്തെ രാത്രി എനിക്ക് ഇപ്പോഴും ഓർമയുണ്ട്. ഒരു സീരിയൽ സെറ്റിൽ രാത്രി ഷൂട്ടിംഗ് കഴിഞ്ഞാലും ഞങ്ങളെ വിടില്ല. അവിടെ തന്നെ ഇരുത്തും. ടിഎയും തരാറില്ല. പിന്നെ രാത്രി വൈകിയും റോഡിൽ ഇറക്കി വിട്ടിട്ട് അവർ പോവും. സ്റ്റാർ വാല്യു ഇല്ലാത്തതുകൊണ്ടായിരിക്കും ഇങ്ങനെ അവർ ചെയ്തിരുന്നത്. ഇങ്ങനെ ഇറക്കി വിടുന്നവർക്ക് എന്തെങ്കിലും സംഭവിച്ചാൽ അവർ എന്ത് ചെയ്യും’- അനുമോൾ ചോദിച്ചു.
സീരിയൽ സെറ്റിൽ വച്ച് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ തനിക്കുണ്ടായ അനുഭവത്തെ കുറിച്ചും അനു തുറന്നുപറഞ്ഞു. സീരിയൽ സെറ്റിൽ വച്ച് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഒരിക്കൽ സംവിധായകൻ തന്നെ വലിയൊരു തെറി വിളിച്ചു. രണ്ട് മൂന്ന് വർഷം മുമ്പ ആണ് സംഭവം. ഫുഡ് കഴിക്കാനാണോ വന്നതെന്ന് ചോദിച്ചു. ഒത്തിരി കരഞ്ഞു. കണ്ണിര് മുഴുവൻ ആഹാരത്തിൽ വീണു. കുറച്ച് കഴിഞ്ഞ് അയാൾ തന്നോട് വന്ന് ക്ഷമ ചോദിച്ചുവെന്നും താരം പറഞ്ഞു. എല്ലാം കഴിഞ്ഞ് ക്ഷമ ചോദിച്ചിട്ട് എന്താണ് കാര്യം, അതോട് കൂടി താൻ സീരിയൽ നിർത്തിയെന്നും അനു കൂട്ടിച്ചേർത്തു.
Discussion about this post