പത്തനംതിട്ട: കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രന് ഡിവൈഎഫ്‌ഐയുടെ ചുമതല നൽകി സിപിഎം. ഡിവൈഎഫ്‌ഐയുടെ മലയാലപ്പുഴ മേഖലാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. ശരൺ പാർട്ടിയിൽ ചേർന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങുന്നതിന് മുൻപാണ് ചുമതല നൽകി സിപിഎം അമരക്കാരിൽ ഒരാളാക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം പാർട്ടി യോഗം ചേർന്നിരുന്നു. ഇതിലാണ് ശരണിന് ചുമതല നൽകാൻ തീരുമാനം ആയത്. ഡിവൈഎഫ്‌ഐ പ്രവർത്തകരെയും എസ്എഫ്‌ഐ പ്രവർത്തകരെയും ആക്രമിച്ച കേസിൽ പ്രതിയാണ് ശരൺ. കഴിഞ്ഞ ആഴ്ച ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ തല ഇയാൾ അടിച്ച് തകർത്തിരുന്നു.
അടുത്തിടെയാണ് ശരൺ സിപിഎമ്മിൽ ചേർന്നത്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ആയിരുന്നു ഇയാളുടെ പാർട്ടി പ്രവേശനം. ഇത് വലിയ വിവാദം ആയിരുന്നു. ഇത് കെട്ടടങ്ങുന്നതിന് മുൻപ് ആയിരുന്നു നടിറോഡിൽ ശരണിന്റെ പിറന്നാൾ ആഘോഷം നടന്നത്. വയനാട് ഉരുൾപൊട്ടൽ ഉണ്ടായ സമയത്ത് ആയിരുന്നു ആഘോഷം. ഇതും വലിയ വിവാദം ആയിരുന്നു.
കഴിഞ്ഞ ദിവസം ആണ് ഇയാൾ ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ തല അടിച്ച് പൊട്ടിച്ചത്. മുണ്ടുകോട്ടയ്ക്കൽ സ്വദേശി രാജേഷിനെ ബിയർ ബോട്ടിൽ കൊണ്ട് തലയ്ക്ക് അടിയ്ക്കുകയായിരുന്നു.
Discussion about this post