എറണാകുളം: നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച തിരക്കഥാകൃത്താണ് ആണ് ബെന്നി പി നായരമ്പലം. അദ്ദേഹം തിരക്കഥ രചിച്ച സിനിമകളിൽ മലയാളികൾ നെഞ്ചേറ്റിയ ചിത്രങ്ങളിൽ ഒന്നാണ് തൊമ്മനും മക്കളും. ഇതിലെ അപ്പനായുള്ള രാജൻ പി ദേവിന്റെ കഥാപാത്രത്തിന് മലയാളികളുടെ മനസിൽ പ്രത്യേക സ്ഥാനമാണ് ഉള്ളത്. എന്നാൽ തൊമ്മനും മക്കളും എന്ന സിനിമയിൽ അപ്പന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ ആദ്യം തീരുമാനിച്ചിരുന്നത് ഇന്നസെന്റിനെ ആണെന്നാണ് ബെന്നി പി നായരമ്പലം പറയുന്നത്.
ഇന്നസെന്റിന്റെ മനസിൽ കണ്ടുകൊണ്ടാണ് തൊമ്മനും മക്കളും എന്ന ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിയത്. എന്നാൽ അദ്ദേഹം മറ്റൊരു സിനിമയുടെ തിരക്കിൽ ആയിരുന്നു. ഇതോടെ ഈ വേഷം ചെയ്യാനായി ജഗതി ശ്രീകുമാറിനെ സമീപിക്കുകയായിരുന്നു. എന്നാൽ ഡേറ്റ് പ്രശ്‌നമായി. പിന്നീട് രാജൻ പി ദേവിനെ സമീപിക്കുകയായിരുന്നു.
തീരുമാനം അപ്പോൾ തന്നെ വിളിച്ച് മമ്മുട്ടിയെ അറിയിച്ചു. ഇതോടെ അദ്ദേഹം ഒകെ പറഞ്ഞു. രാജൻ പി ദേവിനെ മൊട്ടയടിച്ച് വേറെ ഗെറ്റപ്പിൽ ആക്കിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. ഇത് പ്രകാരം ആണ് അദ്ദേഹത്തെ മൊട്ടയടിപ്പിച്ചത്. ആ കഥാപാത്രത്തെ അതിഗംഭീരമായി തന്നെ രാജൻ പി ദേവും അവതരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post