എറണാകുളം: സിനിമാ ലൊക്കേഷനിൽവച്ച് കടന്നുപിടിച്ചുവെന്ന നടിയുടെ പരാതിയിൽ മുൻകൂർ ജാമ്യം തേടി നടൻ ജയസൂര്യ. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. നിലവിൽ വിദേശത്തുള്ള നടൻ ഈ മാസം 18 ന് കേരളത്തിൽ തിരിച്ചെത്തും.
നടിയുടെ പരാതി വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജയസൂര്യ കോടതിയെ സമീപിച്ചിരിക്കുന്നത്. പീഡനം നടന്നുവെന്ന് പരാതിക്കാരി പറയുന്ന തിയതികളിൽ വൈരുദ്ധ്യം ഉണ്ട്. വിദേശത്ത് ആയതിനാൽ പരാതിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്‌ഐആർ നേരിട്ട് കണ്ടിട്ടില്ല. ഐപിസി 354 വകുപ്പുകൾ ചുമത്തിയതിനാൽ ഓൺലൈനായി എഫ്ഐആർ അപ്ലോഡ് ചെയ്തിട്ടുമില്ല. കേസിൽ കസ്റ്റഡിയിൽ എടുക്കേണ്ട ആവശ്യം ഇല്ലെന്നും ജയസൂര്യ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
മുൻകൂർ ജാമ്യാപേക്ഷ നൽകിയതിന് പിന്നാലെയാണ് നടൻ നാട്ടിലേക്ക് വരികയാണെന്ന് അറിയിച്ചിരിക്കുന്നത്. അമേരിക്കയിൽ ആണ് ജയസൂര്യയുള്ളത് എന്ന് സുഹൃത്തുക്കൾ നേരത്തെ അറിയിച്ചിരുന്നു.
സ്ത്രീത്വത്തെ അപമാനിച്ചതിനും സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താൻ ശ്രമിച്ചതിനുമാണ് ജയസൂര്യയ്‌ക്കെതിരെ കേസ് എടുത്തിട്ടുള്ളത്. രണ്ട് നടിമാരാണ് ജയസൂര്യയ്‌ക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. ഇതിൽ കേസുകളും എടുത്തിട്ടുണ്ട്.
Discussion about this post