ഇന്നത്തെ കാലത്ത് സ്മാർട്ട്‌ഫോൺ ഇല്ലാതെ നമുക്ക് ജീവിക്കാനാവില്ല എന്ന സ്ഥിതിയാണ്. പഠിക്കാനും ജോലി ചെയ്യാനും എന്തിന് വെറുതെ ഇരിക്കാൻ പോലും ഫോൺ വേണം. കയ്യിലുള്ള ഫോൺ ഹാങ്ങായി പുതിയ ഫോൺ വാങ്ങാനായി പണം അറേഞ്ച് ചെയ്യാനുള്ള തത്രപാടിലാണോ? എന്നാൽ പണം ശരിയാകുന്നത് വരെ പഴയഫോൺ സ്മാർട്ട് ആക്കി കുറച്ച് കാലം കൂടി ഉപയോഗിച്ചാലോ? ഫോണിന്റെ ഹാങ്ങിംഗ് കുറയ്ക്കാനുള്ള എഴുപ്പ വഴികൾ ഇതാ
ഫോൺ ഹാങ്ങാകുമ്പോൾ ആദ്യം ചെയ്യേണ്ടത് സോഫ്റ്റ് റീസെറ്റ് ചെയ്യുക എന്നതാണ്. ഫേസ് ഐഡി ഉള്ള ഐഫോണുകളിൽ,വോളിയം അപ്പ് ബട്ടൺ അമർത്തി റിലീസ് ചെയ്യുക. ശേഷം വോളിയം ഡൗൺ ബട്ടൺ അമർത്തി വിടുക. ഫോൺ ലോഗോ ദൃശ്യമാകുന്നത് വരെ സൈഡ് ബട്ടൺ അമർത്തിപ്പിടിക്കുക. ഫോൺ മോഡലിന് അനുസരിച്ച് റീസെറ്റ് പ്രക്രിയയിൽ വ്യത്യാസം വരാം.ആൻഡ്രോയിഡ് ഫോണുകളിൽ 10-20 സെക്കൻഡ് നേരത്തേക്ക് പവർ ബട്ടൺ അമർത്തിപ്പിടിച്ചാൽ മിക്ക ആൻഡ്രോയിഡ് ഫോണുകളും റീസെറ്റ് ചെയ്യാം. ചില മോഡലുകളിൽ വോളിയം ഡൗൺ ബട്ടണിനൊപ്പം പവർ ബട്ടൺ ഒരുമിച്ച് കുറച്ച് നേരത്തേക്ക് അമർത്തിയാൽ റീസെറ്റ് ആകുന്നതാണ്.
രണ്ടാമത്തെ കാര്യം ഫോൺ ചാർജ് ചെയ്യുക എന്നതാണ്. ബാറ്ററി കുറവായതിനാലോ ഡെഡ് ആയതിനാലോ ചിലപ്പോൾ ഫോൺ ഹാങ്ങ് ആകാൻ സാധ്യത ഉണ്ട്. നിങ്ങളുടെ ഫോൺ ഒരു ചാർജറിലേക്ക് പ്ലഗ് ചെയ്ത് കുറഞ്ഞത് 15-30 മിനിറ്റെങ്കിലും വെക്കുക.
മറ്റൊന്ന് ഫോണിന്റെ ബാറ്ററി നീക്കം ചെയ്ത് വീണ്ടും ഇടുക എന്നതാണ്. പക്ഷേ ഇത് എല്ലാത്തിലും സാധ്യമല്ല. ഇൻ-ബിൽഡ് ബാറ്ററി ആയത് കൊണ്ട് വെറുതെ ബാക്കിലെ കവർ ഊരി ബാറ്ററി എടുക്കാൻ സാധ്യമല്ല. നീക്കം ചെയ്യാവുന്ന ബാറ്ററികളുള്ള ഫോണുകൾക്ക്, പിൻ കവർ അഴിച്ച് ബാറ്ററി നീക്കം ചെയ്യുക.
മറ്റൊന്ന് സേഫ് മോഡ് ബൂട്ടിങ് ആണ്. നിങ്ങളുടെ ഫോൺ സേഫ് മോഡിൽ ബൂട്ട് ചെയ്യുന്നത് ഏതെങ്കിലും തേർഡ് പാർട്ടി ആപ്പ് നിങ്ങളുടെ ഫോണിന് പ്രശ്നമുണ്ടാക്കുന്നുണ്ടോ എന്ന് നിർണ്ണയിക്കാൻ സഹായിക്കും. സേഫ് മോഡ് എല്ലാ തേർഡ് പാർട്ടി ആപ്പുകളും താൽക്കാലികമായി പ്രവർത്തനരഹിതമാക്കും.
ആൻഡ്രോയിഡ് ഫോണുകളിൽ സേഫ് മോഡിലേക്ക് ബൂട്ട് ചെയ്യാൻ, പവർ ബട്ടൺ അമർത്തിപ്പിടിക്കുക, തുടർന്ന് സേഫ് മോഡ് പ്രോംപ്റ്റ് ദൃശ്യമാകുന്നത് വരെ പവർ ഓഫ് ഓപ്ഷൻ ടാപ്പ് ചെയ്ത് പിടിക്കുക. ശേഷം സേഫ് മോഡിൽ റീബൂട്ട് ചെയ്യാൻ ീസ എന്ന ഓപ്ഷൻ ടാപ്പ് ചെയ്യുക. സേഫ് മോഡിൽ ഫോൺ നന്നായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ, പ്രശ്‌നമാകുന്ന ആപ്പ് തിരിച്ചറിയാൻ അടുത്തിടെ ഇൻസ്റ്റാൾ ആക്കിയ ആപ്പുകൾ ഓരോന്നായി അൺഇൻസ്റ്റാൾ ചെയ്യുക. അടുത്തിടെ ഇൻസ്റ്റാൾ ആക്കിയ ആപ്പുകൾ അറിയാൻ സെറ്റിങ്‌സിൽ ആപ്പ് ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ മതിയാകും.
Discussion about this post